ധാതുഖനനത്തിനുള്ള പാട്ടക്കാലാവധി ലേലം നടത്താതെ നീട്ടി; മോദി സര്‍ക്കാരിനെതിരേ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്

ലേലം നടത്താതെ കാലാവധി നീട്ടിയതെന്തിനെന്ന് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Update: 2019-09-09 14:43 GMT

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിനെതിരേ കോടികളുടെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്. രാജ്യത്തെ ധാതുഖനനത്തിനുള്ള പാട്ടക്കാലാവധി നീട്ടിയതില്‍ വന്‍ അഴിമതിയുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപണം. ലേലം നടത്താതെ കാലാവധി നീട്ടിയതെന്തിനെന്ന് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

50 വര്‍ഷത്തേക്ക് 358 ധാതുഖനികളുടെ പാട്ടക്കാലവധി ബിജെപി സര്‍ക്കാര്‍ നീട്ടി നല്‍കിയെന്നാണ് ആരോപണം. 288 ഖനികളുടെ കാര്യത്തില്‍ കൂടി സര്‍ക്കാര്‍ തീരുമാനം എടുക്കാനിരിക്കെയാണ് അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. ഏതുനിയമത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് കോണ്‍ഗ്രസ് ചോദിച്ചു. കാലാവധി നീട്ടി നല്‍കിയ 358 ഖനികളുടെ ഉടമസ്ഥരായ കമ്പനികളില്‍ നിന്ന് ബിജെപി സംഭാവന സ്വീകരിച്ചോയെന്ന് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

കാലാവധി നീട്ടി നല്‍കിയതില്‍ നേരത്തെ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ വിഷയത്തില്‍ സര്‍ക്കാര്‍ മറുപടി നല്‍കിട്ടില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. പൊതുഖജനാവിന് ഉണ്ടായ നഷ്ടത്തെക്കുറിച്ച് സംസാരിക്കാന്‍ സിഎജി എന്തുകൊണ്ട് മടിക്കുന്നുവെന്നും കോണ്‍ഗ്രസ് ചോദിച്ചു.

Tags:    

Similar News