കോണ്‍ഗ്രസിന്റെ 11ാം പട്ടികയും വന്നു; വയനാടും വടകരയും ഇല്ല

10ാം സ്ഥാനാര്‍ഥി പട്ടികയ പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്കകമാണ് 11ാം പട്ടികയും പുറത്തുവന്നത്. ചത്തീസ്ഗഡ്, ഗോവ, ദമന്‍ ആന്റ് ദിയു എന്നിവിടങ്ങളിലായി അഞ്ചു ലോക്‌സഭാ സ്ഥാനാര്‍ഥികളെയും ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പിലെ നാല് സ്ഥാനാര്‍ഥികളെയുമാണ് പ്രഖ്യാപിച്ചത്. ലോക്‌സഭയിലേക്ക് കോണ്‍ഗ്രസ് ഇതുവരെ 258 സീറ്റിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.

Update: 2019-03-26 01:36 GMT

ന്യൂഡല്‍ഹി: കേരളത്തിലെ വയനാട്, വടകര സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസിന്റെ 11ാം സ്ഥാനാര്‍ഥി പട്ടികയും പുറത്തിറങ്ങി. 10ാം സ്ഥാനാര്‍ഥി പട്ടികയ പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്കകമാണ് 11ാം പട്ടികയും പുറത്തുവന്നത്. ചത്തീസ്ഗഡ്, ഗോവ, ദമന്‍ ആന്റ് ദിയു എന്നിവിടങ്ങളിലായി അഞ്ചു ലോക്‌സഭാ സ്ഥാനാര്‍ഥികളെയും ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പിലെ നാല് സ്ഥാനാര്‍ഥികളെയുമാണ് പ്രഖ്യാപിച്ചത്. ലോക്‌സഭയിലേക്ക് കോണ്‍ഗ്രസ് ഇതുവരെ 258 സീറ്റിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.

രാഹുല്‍ ഗാന്ധി മല്‍സരിക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് വയനാട് സീറ്റ് ഒഴിച്ചിട്ടിരിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയാവുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാവുന്നുണ്ടെങ്കിലും എഐസിസിയില്‍ ഇതുസംബന്ധിച്ച് അഭിപ്രായരൂപീകരണമുണ്ടായിട്ടില്ല. ഇന്നലെ രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനത്തില്‍ വയനാട്ടില്‍ മല്‍സരിക്കുന്നതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. രാഹുലിനെ കേരളത്തില്‍ മല്‍സരിപ്പിക്കുന്നതിനെതിരേ എഐസിസിയില്‍തന്നെ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കുന്നതായാണ് സൂചനകള്‍.

രാഹുല്‍ ഗാന്ധി എത്തുമെന്ന കണക്കുകൂട്ടലില്‍ സ്വന്തം പ്രചാരണത്തില്‍നിന്ന് പിന്‍മാറിയ ടി സിദ്ദീഖ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളില്‍ സജീവമാണ്. അതേസമയം, വടകര മണ്ഡലത്തില്‍ കെ മുരളീധരന്‍ പ്രചാരണം തുടങ്ങിയെങ്കിലും എഐസിസി ഔദ്യോഗികമായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. വടകരയില്‍ കേരള നേതാക്കള്‍ സ്വന്തം നിലയില്‍ പ്രഖ്യാപനം നടത്തിയതില്‍ ദേശീയ നേതൃത്വം അതൃപ്തി അറിയിച്ചിട്ടുണ്ട്. വയനാട് സീറ്റിലെ ആശയക്കുഴപ്പം തുടരുന്നതുകൊണ്ടാണ് വടകരയിലെ സ്ഥാനാര്‍ഥിയെയും ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത്. പശ്ചിമബംഗാളിലെ 25 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയും മഹാരാഷ്ട്രയിലെ ഒരു സീറ്റിലെ സ്ഥാനാര്‍ഥിയെയും പത്താം പട്ടികയില്‍ പ്രഖ്യാപിച്ചിരുന്നു. 

Tags:    

Similar News