ബെംഗളൂരുവില്‍ 14 മുതല്‍ 23 വരെ ലോക്ഡൗണ്‍; അവശ്യ സര്‍വീസുകള്‍ പ്രവര്‍ത്തിക്കും

ജൂലായ് 14ന് രാത്രി എട്ടിന് ആരംഭിക്കുന്ന ലോക്ക്ഡൗണ്‍ 23ന് പുലര്‍ച്ചെ അഞ്ചുവരെ നീളും. അവശ്യ സര്‍വീസുകള്‍ക്ക് മുടക്കമുണ്ടാവില്ല.

Update: 2020-07-11 19:02 GMT

ബെംഗളൂരു: കൊവിഡ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ബെംഗളൂരുവില്‍ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. ജൂലായ് 14 മുതല്‍ ജൂലായ് 23 വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ജൂലായ് 14ന് രാത്രി എട്ടിന് ആരംഭിക്കുന്ന ലോക്ക്ഡൗണ്‍ 23ന് പുലര്‍ച്ചെ അഞ്ചുവരെ നീളും. അവശ്യ സര്‍വീസുകള്‍ക്ക് മുടക്കമുണ്ടാവില്ല.

ജൂലായ് നാലിന് 33 മണിക്കൂര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. യാതൊരു ഇളവുകളും ഈ ദിവസം ഉണ്ടായിരുന്നില്ല. അതേസമയം മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ക്വാറന്റൈനിലാണ്. അദ്ദേഹത്തിന്റെ ഓഫിസിലെ സ്റ്റാഫുകളില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ബെംഗളൂരുവിലെ അദ്ദേഹത്തിന്റെ ഓഫിസും അടച്ച് പൂട്ടിയിരുന്നു. ഈ ഓഫിസില്‍ തന്നെയാണ് യെദ്യൂരപ്പയുടെ വീടുമുള്ളത്. അഞ്ച് ദിവസത്തേക്കാണ് ഈ വീട് അടച്ച് പൂട്ടിയത്. ശുചീകരണ പ്രവര്‍ത്തികളും നടത്തും.

ഇത് രണ്ടാം തവണയാണ് യെഡിയൂരപ്പയുടെ ഓഫീസ് അടച്ചിടുന്നത്. ഓഫിസ് വൈറസ് മുക്തമാക്കാന്‍ വേണ്ടിയാണ് ഇപ്പോഴത്തെ അടച്ച് പൂട്ടലെന്ന് അദ്ദേഹത്തിന്റെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. നേരത്തെ ഈ കെട്ടിടത്തിലെ സുരക്ഷാ പോലീസിന്റെ ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു ഓഫീസ് അടച്ചത്.

Tags:    

Similar News