സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; എഴുത്തുകാരന്‍ വി ആര്‍ സുധീഷിനെതിരെ കേസ്

ഫറോക്ക് സ്വദേശിയുടെ പരാതിയിലാണ് വനിതാ പോലിസ് കേസ് എടുത്തത്.

Update: 2022-06-10 00:47 GMT

കോഴിക്കോട്: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ സാഹിത്യകാരന്‍ വി ആര്‍ സുധീഷിനെതിരേ പോലിസ് കേസെടുത്തു. ഫറോക്ക് സ്വദേശിയുടെ പരാതിയിലാണ് വനിതാ പോലിസ് കേസ് എടുത്തത്.

ഫോണ്‍ വിളിച്ച് അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ പരാതിയാണ് സുധീഷിനെതിരെ ലഭിച്ചതെന്നും വിശദാംശങ്ങള്‍ അന്വേഷിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നു കോഴിക്കോട് ടൗണ്‍ അസി. കമ്മീഷണര്‍ അറിയിച്ചു.

Tags:    

Similar News