സംഘപരിവാര ഉടമസ്ഥതയിലുള്ള സ്‌കൂളില്‍ വിദ്യാര്‍ഥികളെക്കൊണ്ട് കാല്‍ കഴുകി തുടപ്പിച്ചു; ബാലാവകാശകമ്മീഷന് പരാതി

എസ്എഫ്‌ഐ കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പ്രവീണ്‍ മോഹനാണ് ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്.

Update: 2019-08-01 12:14 GMT

കോട്ടയം: സംഘപരിവാര ഉടമസ്ഥതയിലുള്ള പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം സ്‌കൂളില്‍ വിദ്യാര്‍ഥികളെകൊണ്ട് കാല് കഴുകി തുടപ്പിച്ച സംഭവത്തില്‍ ബാലാവകാശകമ്മീഷന് പരാതി. എസ്എഫ്‌ഐ കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പ്രവീണ്‍ മോഹനാണ് ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്.



സ്‌കൂളില്‍ വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകരുടെ കാല് കഴുകി തുടപ്പിച്ചു എന്ന വാര്‍ത്ത കേരളീയ സമൂഹത്തിന് അപമാനകരമാണെന്ന് പരാതിയില്‍ പറയുന്നു. സ്വന്തമായി തീരുമാനം എടുക്കാന്‍ പോലും പ്രായമാകാത്ത കുട്ടികള്‍ ഇത്തരം സ്‌കൂളുകളില്‍ അനുഭവിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇത് പുറത്തു കൊണ്ടുവരുന്നത്. അരവിന്ദ വിദ്യാമന്ദിരം സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് കാല് കഴുകിക്കുന്ന ചിത്രങ്ങളും പരാതിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

ഈ പുതിയകാലത്തും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന മാനേജ്‌മെന്റ്ുകള്‍ നമ്മുടെ നാടിന്റെ വിദ്യഭാസ സംസ്‌കാരം തകര്‍ക്കുമെന്ന് പരാതി ചൂണ്ടിക്കാട്ടി. ഒപ്പം എല്ലാ മതത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ക്കും പഠിക്കാന്‍ അവസരമുള്ള സ്‌കൂളില്‍ ഒരു മതത്തിന്റെ ആചാരങ്ങള്‍ അനുസരിച്ചാണ് ഈ പ്രവര്‍ത്തങ്ങള്‍ നടന്നത് എന്നത് കേരളത്തിന്റെ വിദ്യാഭാസ സംസ്‌കാരത്തിന് തന്നെ എതിരാണ്. അവിടെനടന്ന പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികളുടെ അവകാശങ്ങളുടെ മൗലികമായ ലംഘനമാണന്ന് ഞാന്‍ മനസിലാക്കുന്നു. ഈ വിഷയത്തില്‍ അരവിന്ദ വിദ്യാമന്ദിരത്തിലെ മാനേജ്‌മെന്റിനെതിരെ ശക്തമായ നടപടി എടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.



ദക്ഷിണേന്ത്യയിലെ തന്നെ സംഘപരിവാരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം. രണ്ട് വര്‍ഷം മുമ്പ് നടന്ന സ്‌കൂളിന്റെ വാര്‍ഷിക പരിപാടിയില്‍ ആര്‍എസ്എസ് സംര്‍സംഘ് ചാലക് മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു.

നേരത്തേ എം എം അക്ബറിന്റെ നേതൃത്വത്തിലുള്ള പീസ് സ്‌കൂളില്‍ മതപരമായ പാഠഭാഗം ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ വന്‍ വിവാദമുയരുകയും ഗുരുതരമായ വകുപ്പുകള്‍ പ്രകാരം സ്‌കൂള്‍ മാനേജ്‌മെന്റിനെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. സമാനമായ സാഹചര്യമാണ് സംഘപരിവാര ഉടമസ്ഥതയിലുള്ള ഈ സ്‌കൂളിലേതെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. കാല്‍ കഴുകിപ്പിച്ചതിന് പുറമേ ഹിന്ദുമതാചാര പ്രകാരമുള്ള മറ്റു ചടങ്ങുകളിലും കുട്ടികളെ പങ്കാളികളാക്കിയിരുന്നു. 

Tags:    

Similar News