ബുര്‍ഖ ധരിച്ചതിന് കോളജ് ടോപ്പര്‍ നിഷാത്ത് ഫാത്തിമക്ക് ബിരുദം നിഷേധിച്ചു

കോളജിലെ തന്നെ മികച്ച വിദ്യാര്‍ഥിനി ആയതിനാല്‍ സ്വര്‍ണ മെഡല്‍ നല്‍കുന്നതിനായി ആദ്യം തന്നെ പേര് വിളിച്ചു. എന്നാല്‍, ബുര്‍ഖ ധരിച്ചെന്ന് പറഞ്ഞ് ബിരുദ സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുകയായിരുന്നു. അതേസമയം, കോളജിലെ മറ്റ് ടോപ്പര്‍മാര്‍ക്ക് മെഡലുകളും വിദ്യാര്‍ഥികള്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.

Update: 2019-09-17 12:24 GMT

ന്യൂഡല്‍ഹി: ബിരുദദാന ചടങ്ങില്‍ ബുര്‍ഖ ധരിച്ചതിന്റെ പേരില്‍ ഗോള്‍ഡ് മെഡല്‍ ജേതാവായ വിദ്യാര്‍ഥിനിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് തടഞ്ഞ് വച്ചു. ജാര്‍ഖണ്ഡ് റാഞ്ചിയിലെ മാര്‍വാരി കോളജിലാണ് സംഭവം. ബുര്‍ഖ ധരിച്ച് എത്തിയെന്ന് പറഞ്ഞ് കോളജിലെ മികച്ച വിദ്യാര്‍ഥിനി നിഷാത്ത് ഫാത്തിമക്കാണ് ബിരുദം നിഷേധിച്ചതെന്ന് മുസ് ലിം മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഞായറാഴ്ച്ച നടന്ന ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ ബുര്‍ഖ ധരിച്ചാണ് നിഷാത്ത് ഫാത്തിമ എത്തിയത്. കോളജിലെ തന്നെ മികച്ച വിദ്യാര്‍ഥിനി ആയതിനാല്‍ സ്വര്‍ണ മെഡല്‍ നല്‍കുന്നതിനായി ആദ്യം തന്നെ പേര് വിളിച്ചു. എന്നാല്‍, ബുര്‍ഖ ധരിച്ചെന്ന് പറഞ്ഞ് ബിരുദ സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുകയായിരുന്നു. അതേസമയം, കോളജിലെ മറ്റ് ടോപ്പര്‍മാര്‍ക്ക് മെഡലുകളും വിദ്യാര്‍ഥികള്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.

കോളജില്‍ ഡ്രസ് കോഡ് നിര്‍ബന്ധമാക്കിയപ്പോള്‍ ബുര്‍ഖ പാരമ്പര്യ വസ്ത്രമായി അംഗീകരിച്ചിരുന്നതായി നിഷാത്തിത്തിന്റെ പിതാവ് മുഹമ്മദ് ഇക്രാമുല്‍ ഹഖ് പറഞ്ഞു.

കോളജില്‍ ബുര്‍ഖ ധരിക്കുന്ന് വിലക്കിയ സംഭവം ഇതിന് മുമ്പും വിവാദമായിരുന്നു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയിലെ എസ്ആര്‍കെ കോളജിലാണ് ബുര്‍ഖ ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. ബുര്‍ഖ ധരിച്ച് മുസ്‌ലിം പെണ്‍കുട്ടികള്‍ കോളജില്‍ പ്രവേശിക്കുന്നത് ഹിന്ദുത്വ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇതോടെ കോളജ് മാനേജ്‌മെന്റ് ബുര്‍ഖ നിരോധിക്കുകയായിരുന്നു. ബുര്‍ഖ ധരിച്ച് സാമൂഹ്യ വിരുദ്ധര്‍ കോളജില്‍ പ്രവേശിക്കുന്നുണ്ടെന്ന് പറഞ്ഞാണ് കോളജ് അധികൃതര്‍ ബുര്‍ഖ നിരോധനത്തെ ന്യായീകരിച്ചത്. കോളജ് അഡ്മിനിസ്‌ട്രേഷന്‍ വിദ്യാര്‍ഥികള്‍ക്കായി ഡ്രസ് കോഡും നിര്‍ബന്ധമാക്കി.

Tags:    

Similar News