എസ്എഫ്ഐ പരാതി വ്യാജം; അലന് ഷുഹൈബ് റാഗ് ചെയ്തിട്ടില്ലെന്ന് ആന്റി റാഗിംങ് കമ്മറ്റി റിപ്പോര്‍ട്ട്
കണ്ണൂര്‍: പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലന് ഷുഹൈബിനെതിരായ റാഗിംങ് പരാതി വ്യാജം. കണ്ണൂര്‍ പാലയാട് കാംപസിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായ അദിന് സുബി നല്കിയ റാഗിംങ് പരാതി തെറ്റാണെന്നും അലന്, പരാതി നല്കിയ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തിട്ടില്ലെന്നുമാണ് ആന്റി റാഗിംഗ് കമ്മറ്റി റിപ്പോര്‍ട്ട് നല്‍കിയത്. യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കോളജില്‍ നടന്നത്. അദിന് സുബിയാണ് തര്‍ക്കം തുടങ്ങിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.