തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ഓപ്പറേഷന്‍ തിയേറ്ററിന് സമീപം മൂര്‍ഖന്‍ പാമ്പ്; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Update: 2026-01-19 08:21 GMT

തൃശൂര്‍: ജനറല്‍ ആശുപത്രി മൈനര്‍ ഓപ്പറേഷന്‍ തീയേറ്ററിന് സമീപം ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. ജീവനക്കാര്‍ പാമ്പിനെ കണ്ടതിനാല്‍ രോഗികള്‍ക്കോ ആശുപത്രി ജീവനക്കാര്‍ക്കോ കടി ഏല്‍ക്കാതെ രക്ഷപെട്ടു. തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ സ്‌നേക് റെസ്‌ക്യൂ അംഗങ്ങളെ വിവരം അറിയിച്ചു. പിന്നാലെ ആശുപത്രി ജീവനക്കാരനും സ്‌നേക് റെസ്‌ക്യൂവറുമായ സുധീഷ് മൂര്‍ഖനെ പിടികൂടുകയും പിന്നീട് വനംവകുപ്പിന് കൈമാറുകയും ചെയ്തു.






Tags: