മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ആര്‍ക്കും പരിക്കില്ല

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലന്‍സ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ വാഹനം, അതിന് പിറകിലായി മറ്റൊരു പോലിസ് എസ്‌കോര്‍ട്ട് വാഹനം എന്നിവയാണ് കൂട്ടിയിടിച്ചത്.

Update: 2021-12-26 18:03 GMT

അപകടത്തില്‍പെട്ട വാഹനങ്ങളിലൊന്നായ ആംബുലന്‍സ്‌

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് എസ്‌കോര്‍ട്ട് പോയ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. കണ്ണൂരിലെ പയ്യന്നൂര്‍ പെരുമ്പയിലാണ് മൂന്നു വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിച്ച് അപകടമുണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോയ ഉടനെയാണ് അപകടം നടന്നത്. കാസര്‍കോട്ടെ സിപിഎം പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു മുഖ്യമന്ത്രി. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തൊട്ടുപിന്നാലെ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലന്‍സ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ വാഹനം, അതിന് പിറകിലായി മറ്റൊരു പോലിസ് എസ്‌കോര്‍ട്ട് വാഹനം എന്നിവയാണ് കൂട്ടിയിടിച്ചത്.

മറ്റൊരു വാഹനം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ വാഹനവ്യൂഹത്തിലേക്ക് കയറുകയായിരുന്നു. കൊടിയേരി ബാലകൃഷ്ണന്റെ പിന്നിലുണ്ടായിരുന്ന വാഹനം ബ്രേക്ക് ചവിട്ടിയതിനെത്തുടര്‍ന്ന് പിന്നില്‍ ഉണ്ടായിരുന്ന വാഹനം ബ്രേക്കിട്ടു. ഇതാണ് വാഹനങ്ങള്‍ പരസ്പരം ഇടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഗുരുതര സുരക്ഷാ വീഴ്ചയായാണ് പോലിസ് സംഭവത്തെ കാണുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പയ്യന്നൂര്‍ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News