ജമാഅത്തെ ഇസ്‌ലാമിയുടെ നാവായി ഒരു ന്യായാധിപന്‍ മാറി; ജസ്റ്റിസ് കെമാല്‍ പാഷയ്‌ക്കെതിരേ മുഖ്യമന്ത്രി

ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും കുറിച്ച് പറയുമ്പോള്‍ പഴയ ന്യായാധിപന് എന്തിനാണ് ഇത്ര പൊള്ളലെന്ന് മുഖ്യമന്ത്രി ചോദിച്ചു.

Update: 2020-02-24 14:03 GMT

കൊല്ലം: ജസ്റ്റിസ് കമാല്‍ പാഷയ്‌ക്കെതിരേ വിമര്‍ശനം ചൊരിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ജമാഅത്തെ ഇസ്ലാമിയുടെ നാവായി ഒരു ന്യായാധിപന്‍ മാറിയെന്നായിരുന്നു ജസ്റ്റിസ് കെമാല്‍ പാഷയെ മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിച്ചത്. ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും കുറിച്ച് പറയുമ്പോള്‍ പഴയ ന്യായാധിപന് എന്തിനാണ് ഇത്ര പൊള്ളലെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇരുന്ന സ്ഥാനത്തിന്റെ വലിപ്പം അറിയാതെയാണ് ന്യായാധിപന്റെ പെരുമാറ്റം. ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നയത്തെകുറിച്ചു തെറ്റിധാരണ പരത്തി. താന്‍ പറയാത്ത വാക്കുകള്‍ തന്റെ നാവില്‍ വയ്ക്കാന്‍ ശ്രമിക്കുകയാണെന്നുംമുഖ്യമന്ത്രി വിമര്‍ശിച്ചു.

Tags:    

Similar News