യുഎസ് തിരഞ്ഞെടുപ്പ്: ട്രംപ് അനുകൂലികള്‍ സംഘര്‍ഷവുമായി തെരുവില്‍; വിജയാവകാശ വാദം ആവര്‍ത്തിച്ച് ട്രംപ്
സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക്പരിക്കേറ്റു. 10 പേരെ പൊലിസ് അറസ്റ്റ് ചെയ്തു. ഇതില്‍ നാലുപേര്‍ തോക്ക് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതായി റിപോര്‍ട്ടുകളുണ്ട്
വാഷിങ്ടണ്‍ ഡിസി: തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ക്ക് ശേഷവും അത് അംഗീകരിക്കാതെ ട്രംപ്. ട്രംപ് അനുകൂലികള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ ബൈഡനെ അനുകൂലിക്കുന്നവരും തെരുവില്‍ ഇറങ്ങി. ഇതോടെ പലയിടത്തും അക്രമാസക്തമായി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അനുകൂലിക്കുന്ന ആയിരക്കണക്കിന് ആളുകളാണ് വാഷിംഗ്ടണില്‍ അണിനിരന്നത്. വലിയ ക്രമസമാധാന പ്രശ്നമാണ് ഉടലെടുക്കുന്നതെന്ന് വാഷിങ്ടണ്‍ പോലീസ് വ്യക്തമാക്കി.
പ്രതിഷേധത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക്പരിക്കേറ്റു. 10 പേരെ പൊലിസ് അറസ്റ്റ് ചെയ്തു. ഇതില്‍ നാലുപേര്‍ തോക്ക് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതായി റിപോര്‍ട്ടുകളുണ്ട്. സംഘര്‍ഷത്തിനിടെ ഒരാള്‍ക്ക പിറകില്‍നിന്ന കത്തിക്കുത്ത് ഏല്‍ക്കുകയും ചെയതു. അയാളുടെ ആരോഗ്യ നില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ട്രംപിനെ എതിര്‍ക്കുന്നവര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ചുവന്ന തൊപ്പിയും കൊടിയും കൈക്കലാക്കിയ ശേഷം തീയിട്ട്‌നശിപ്പിച്ചു. സംഘര്‍ഷം കനത്തതോടെ ചിലയിടങ്ങളില്‍ ട്രംപിനെ എതിര്‍ക്കുന്നവര്‍ക്ക്‌നേരെ പോലിസ് കുരുമുളക്‌സ്‌പ്രേ അടിക്കുകയും ചെയ്തു.
അതേസമയം തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ട്രംപ്. എന്നാല്‍ അതിന് യാതൊരു തെളിവുമില്ലെന്ന് തിരഞ്ഞെടുപ്പ് അധികൃതര്‍ നേരത്തേ പറഞ്ഞു. അതേസമയം ജോ ബൈഡന്റെ ജയം പല റിപബ്ലിക്കന്‍ നേതാക്കളും അംഗീകരിച്ചിട്ടില്ല.തെളിവില്ലെന്ന് അമേരിക്കന്‍ തെരഞ്ഞെടുപ്പ് അധികൃതര്‍ ഔദ്യോഗികമായി വിശദീകരണം നല്‍കിയിരുന്നു. യുഎസ് ഫെഡറല്‍ ആന്‍ഡ് സ്റ്റേറ്റ് ഇലക്ഷന്‍ അധികൃതര്‍ ട്രംപിന്റെ വാദം തള്ളി പ്രസ്താവന പുറപ്പെടുവിച്ചു. അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും സുരക്ഷിതവും സുതാര്യവുമായ തെരഞ്ഞെടുപ്പാണ് കഴിഞ്ഞതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 2.7 ദശലക്ഷം വോട്ടുകള്‍ എക്വിപ്മെന്റ് മേക്കര്‍ ഡിലീറ്റ് ചെയ്തെന്ന് ട്രംപ് ആരോപിച്ചതിന് പിന്നാലെയാണ് അധികൃതര്‍ പ്രസ്താവന ഇറക്കിയത്. ബൈഡന്റെ വിജയം അംഗീകരിക്കാത്തവര്‍ ജനാധിപത്യത്തില്‍ വിഷം കലര്‍ത്തുകയാണെന്ന് ഡെമോക്രാറ്റ് നേതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ ആഴ്ചയാണ് ഡെമോക്രാറ്റ് നേതാവ് ജോ ബൈഡന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിനെ തോല്‍പ്പിച്ചത്.
