സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ആദ്യ നാലു റാങ്കും പെണ്‍കുട്ടികള്‍ക്ക്, ഇരുപത്തിയൊന്നാം റാങ്ക് മലയാളിക്ക്

ശ്രുതി ശര്‍മയ്ക്കാണ് ഒന്നാം റാങ്ക്. അങ്കിത അഗര്‍വാള്‍ രണ്ടാമതും ഗാമിനി സിംഗ്ല മൂന്നാമതും എത്തി. ഐശ്വര്യ വര്‍മ്മ നാലാം റാങ്ക് നേടി.മലയാളിയായ ദിലീപ് കെ കൈനികര ഇരുപത്തിയൊന്നാം റാങ്ക് നേടി.

Update: 2022-05-30 08:58 GMT

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് മെയ്ന്‍ പരീക്ഷയുടെ ഫലം യൂനിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ പ്രസിദ്ധീകരിച്ചു. ആദ്യ നാല് റാങ്ക് വനിതകള്‍ക്കാണ്.ശ്രുതി ശര്‍മയ്ക്കാണ് ഒന്നാം റാങ്ക്. അങ്കിത അഗര്‍വാള്‍ രണ്ടാമതും ഗാമിനി സിംഗ്ല മൂന്നാമതും എത്തി. ഐശ്വര്യ വര്‍മ്മ നാലാം റാങ്ക് നേടി.മലയാളിയായ ദിലീപ് കെ കൈനികര ഇരുപത്തിയൊന്നാം റാങ്ക് നേടി.

അമ്പത്തിയേഴാം റാങ്ക് ആല്‍ഫ്രഡ് ഒ വി യ്ക്കാണ്. ശ്രുതി രാജലക്ഷ്മി 25, ജാസ്മിന്‍ 36, സ്വാതി ശ്രീ ടി 42, സി എസ് രമ്യ 46, അക്ഷയ് പിള്ള 51, അഖില്‍ വി മേനോന്‍ 66 എന്നിവരാണ് റാങ്ക് നേടിയ മറ്റ് മലയാളികള്‍. ആദ്യ നൂറ് റാങ്കില്‍ ഒമ്പത് മലയാളികളുണ്ട്.

ഉത്കര്‍ഷ് ദ്വിവേദി, യക്ഷ് ചൗധരി, സമ്യക് എസ് ജയിന്‍, ഇഷിത റാതി, പ്രീതം കുമാര്‍, ഹര്‍കീരത് സിംഗ് എന്നിവരാണ് പത്തു വരെയുള്ള റാങ്കുകളില്‍ ഉള്ളത്.

Tags:    

Similar News