പൗരാവകാശ പ്രവര്‍ത്തകന്‍ അഡ്വ. ഇസ്മായില്‍ വഫയുടെ വാട്‌സ് ആപിനു വിലക്ക്

Update: 2021-06-18 13:40 GMT

കോഴിക്കോട്: പൗരാവകാശ-മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ അഡ്വ. എ കെ ഇസ്മായിലിന്റെ വാട്‌സ് ആപ്പിനു വിലക്ക്. ഇസ്മായില്‍ വഫയുടെ രണ്ടു നമ്പറുകളിലുമുള്ള വാട്‌സ് ആപിനാണ് വിലക്കേര്‍പ്പെടുത്തിയത്. ലക്ഷദ്വീപില്‍ ഈയിടെ നടക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ ശക്തമായി പ്രതികരിച്ചതിനാല്‍ പരാതി നല്‍കിയതിനാലാവാം വിലക്കെന്നാണ് ഇസ്മായില്‍ വഫ പറയുന്നത്. എഴുത്തുകാരന്‍, ഫ്രീലാന്‍സ് ജേണലിസ്റ്റ്, മോട്ടിവേഷണല്‍ സ്പീക്കര്‍, മള്‍ട്ടി ലിംഗ്വിസ്റ്റ്, അഭിഭാഷകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന അഡ്വ. ഇസ്മായില്‍ കാന്തപുരം സുന്നി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള മര്‍ക്കസു സ്സഖാഫത്തുസ്സുന്നിയ്യ എക്‌സിക്യൂട്ടീവ് അംഗമാണ്. ഹ്യൂമന്‍ റൈറ്റ്‌സ് അസോസിയേഷന്‍ ഇന്റര്‍നാഷനല്‍ സ്ഥാപകന്‍, കാലിഫ് ഫൗണ്ടേഷന്‍ സ്ഥാപകനും ചെയര്‍മാനും, ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷനല്‍ അംഗം, ഡല്‍ഹി ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്‍ ആജീവനാന്ത അംഗം, കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി അംഗം, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സൈക്കോളജിക്കല്‍ സയന്‍സസ് ഡയറക്ടര്‍, മുക്കം അപെക്‌സ് പബ്ലിക് സ്‌കൂള്‍ ട്രസ്റ്റ് ചെയര്‍മാന്‍, ആന്ധ്പ്രദേശ് തിരുപ്പതിയിലെ എസ് വി യൂനിവേഴ്‌സിറ്റി അക്കാദമി ഓഫ് സൈക്കോളജിസ്റ്റ്‌സ് അംഗം, ലെഗസി പാര്‍ട്‌ണേഴ്‌സ് എല്‍എല്‍പി ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Civil rights activist Adv. Ismail Wafa's WhatsApp banned


Tags:    

Similar News