പൗരത്വ ഭേദഗതി ബില്ല്: താക്കീതായി ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്റെ കൂറ്റന്‍ റാലി

രണ്ടാം സ്വാതന്ത്ര്യ സമരത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്നതാണ് ബില്ലെന്ന് ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ചേലക്കുളം കെ എം മുഹമ്മദ് അബുല്‍ ബുഷ്‌റ മൗലവി പറഞ്ഞു.

Update: 2019-12-10 20:05 GMT

കൊല്ലം: ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരേ ശക്തമായ പ്രതിഷേധവും താക്കീതുമായി ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്റെ പടുകൂറ്റന്‍ റാലി. കൊല്ലത്ത് സംഘടിപ്പിച്ച പൗരത്വ സംരക്ഷണ റാലിയില്‍ പതിനായിരങ്ങളാണ് അണിനിരന്നത്.


ആശ്രാമം മൈതാനത്ത് നിന്നാരംഭിച്ച റാലി കൊല്ലം നഗരം അടുത്ത കാലത്തൊന്നും സാക്ഷ്യം വഹിക്കാത്ത അഭൂതപൂര്‍വ്വമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ദക്ഷിണകേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ ഭരണകൂട ഭീകരതയ്‌ക്കെതിരേ ശക്തമായ മുദ്രാവാക്യമുയര്‍ത്തി. മതേതരത്വത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന പൌരത്വഭേതഗതി ബില്‍ പാസാക്കരുതെന്ന് സമ്മേളനം പ്രമേയം പാസാക്കി.പൗരത്വ ഭേഗതി ബില്‍ രാജ്യത്ത് വിഭാഗീയതയുടെ വന്‍മതില്‍ തീര്‍ക്കുമെന്നു സമ്മേളനം ചൂണ്ടിക്കാട്ടി.


രണ്ടാം സ്വാതന്ത്ര്യ സമരത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്നതാണ് ബില്ലെന്ന് ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ചേലക്കുളം കെ എം മുഹമ്മദ് അബുല്‍ ബുഷ്‌റ മൗലവി പറഞ്ഞു. ദക്ഷിണകേരള ജംഇയ്യതുല്‍ ഉലമ ബില്ലിനെതിരെ സംഘടന രാഷ്ട്രപതിക്ക് ഭീമഹരജി നല്‍കും.

സയ്യിദ് മുത്തുക്കോയ തങ്ങള്‍, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, പാങ്ങോട് എ ഖമറുദ്ദീന്‍ മൗലവി, എം എം ബാവ മൗലവി, എ കെ ഉമര്‍ മൗലവി, കെ പി മുഹമ്മദ്, എ എം ഇര്‍ഷാദ് മൗലവി, കടയ്ക്കല്‍ ജുനൈദ്, എം മുഹിയുദ്ദീന്‍ മൗലവി, സി എ മൂസാ മൗലവി, എന്‍ കെ അബ്ദുല്‍ മജീദ് മൗലവി, മാണിക്കല്‍ നിസാറുദ്ദീന്‍ മൗലവി തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.


Tags:    

Similar News