കൊറോണ വൈറസിനെ നശിപ്പിക്കുന്ന പദാര്‍ത്ഥം വികസിപ്പിച്ച് ചൈന

ഫേഷ്യല്‍ മാസ്‌കുകള്‍, എയര്‍കണ്ടീഷണറുകളുടെ ഫില്‍ട്ടറുകള്‍ എന്നിവയ്ക്കുള്ളില്‍ ഇത് ഉപയോഗിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു.

Update: 2020-04-01 06:23 GMT

ബെയ്ജിങ്: കൊറോണ വൈറസിനെ നശിപ്പിക്കുന്ന പദാര്‍ത്ഥം വികസിപ്പിച്ച് ചൈന. കൊറോണ വൈറസിനെ ആഗിരണം ചെയ്യുകയും ഉന്മൂലനം ചെയ്യുകയും ചെയ്യുന്ന ഒരു കാറ്റലറ്റിക് മെറ്റീരിയല്‍ വികസിപ്പിച്ചതായി ചൈനീസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. 2003 ല്‍ സാര്‍സ് പകര്‍ച്ചവ്യാധിയുടെ സമയത്ത് തുടങ്ങിവച്ച പരീക്ഷണങ്ങളുടെ ചുവടുപിടിച്ചാണ് പുതിയ പദാര്‍ത്ഥം വികസിപ്പിച്ചിരിക്കുന്നത്.

ഡാലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ഫിസിക്‌സിലാണ് ഈ രാസപദാര്‍ത്ഥം വികസിപ്പിച്ചത്. ഈ കാറ്റലിസ്റ്റ് മെറ്റീരിയല്‍ കൊറോണ വൈറസിനെ നശിപ്പിക്കുന്നതില്‍ 96 ശതമാനത്തിലധികം കാര്യക്ഷമത പ്രകടിപ്പിക്കുന്നതായി പഠനത്തില്‍ വ്യക്തമായതായി ഗ്ലോബല്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു.

വൈറസിന്റെ സ്വഭാവസവിശേഷതകള്‍ സംബന്ധിച്ചിടത്തോളം പദാര്‍ത്ഥത്തെ ആഗിരണം ചെയ്യാനുള്ള സാധ്യതയുണ്ടായിരുന്നു, എന്നാല്‍ വൈറസിനെ പദാര്‍ത്ഥത്തിന് നശിപ്പിക്കാന്‍ കഴിഞ്ഞതായി ഗവേഷണത്തില്‍ തെളിഞ്ഞെന്ന് മാധ്യമ റിപോർട്ടുകളുണ്ട്. എപ്പിഡെമോളജിക് നിയന്ത്രണം, ജലശുദ്ധീകരണം, ഫേഷ്യല്‍ മാസ്‌കുകള്‍, എയര്‍കണ്ടീഷണറുകളുടെ ഫില്‍ട്ടറുകള്‍ എന്നിവയ്ക്കുള്ളില്‍  ഇത് ഉപയോഗിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു. 

Tags:    

Similar News