38 പേരുമായി പറന്ന വ്യോമസേന വിമാനം കാണാതായി

വിമാനം കാണാതാവുന്നതിന് മുമ്പ് യാതൊരു വിധ അപായ സിഗ്‌നലും ലഭിച്ചിരുന്നില്ലെന്ന് വ്യോമസേന ജനറല്‍ എഡ്വേര്‍ഡോ മോസ്‌ക്വിറ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

Update: 2019-12-10 06:01 GMT
സാന്റിയാഗോ: 38 പേരുമായി പോയ ചിലി വ്യോമസേന വിമാനം കാണാതായി. അന്റാര്‍ട്ടിക്കയിലെ ഒരു സൈനിക താവളത്തിലേക്ക് പോയ ചരക്ക് വിമാനമാണ് കാണാതായതെന്ന് ചിലി വ്യോമസേന അറിയിച്ചു. വിമാനത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്.

കിങ് ജോര്‍ജ് ദ്വീപില്‍ ചിലിയുടെ സൈനിക ക്യാംപായ പ്രസിഡന്റ് എഡ്വോര്‍ഡോ ഫ്രി മൊണ്ടാല്‍വ ബേസിലേക്ക് പറന്ന വിമാനമാണ് കാണാതായത്. ചിലിയിലെ പ്രാദേശിക സമയം ഇന്നലെ വൈകീട്ട് 4.55നാണ് ഹെര്‍ക്കുലീസ് സി 130 എന്ന വിമാനം പുന്റ അറീനയില്‍ നിന്ന് പറന്നുയര്‍ന്നത്. ആറ് മണിയോടെ വിമാനവുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു.

17 ജീവനക്കാരും 21 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം കാണാതാവുന്നതിന് മുമ്പ് യാതൊരു വിധ അപായ സിഗ്‌നലും ലഭിച്ചിരുന്നില്ലെന്ന് വ്യോമസേന ജനറല്‍ എഡ്വേര്‍ഡോ മോസ്‌ക്വിറ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. വിമാനം കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേര ട്വിറ്ററിലൂടെ അറിയിച്ചു.

Tags:    

Similar News