ഫലസ്തീനികളോടുള്ള അതിക്രമം: ഇസ്രായേല്‍ അംബാസഡറുടെ യോഗ്യതാപത്രം നിരസിച്ച് ചിലി പ്രസിഡന്റ്

ആര്‍ട്ട്‌സെലി തന്റെ യോഗ്യതാപത്രങ്ങള്‍ ഔപചാരികമായി ബോറിക്കിന് സമര്‍പ്പിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു. എന്നാല്‍, ചിലിയന്‍ സര്‍ക്കാര്‍ ചടങ്ങ് റദ്ദാക്കിയതായി അദ്ദേഹത്തെ അറിയിക്കുകയായിരുന്നു.

Update: 2022-09-16 14:00 GMT

സാന്റിയാഗോ: ഫലസ്തീനികളോടുള്ള ഇസ്രായേലിന്റെ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് പുതിയ ഇസ്രായേല്‍ അംബാസഡര്‍ ഗില്‍ ആര്‍ട്‌സെലിയുടെ യോഗ്യതാപത്രങ്ങള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച് ചിലിയന്‍ പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക്. ആര്‍ട്ട്‌സെലി തന്റെ യോഗ്യതാപത്രങ്ങള്‍ ഔപചാരികമായി ബോറിക്കിന് സമര്‍പ്പിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു. എന്നാല്‍, ചിലിയന്‍ സര്‍ക്കാര്‍ ചടങ്ങ് റദ്ദാക്കിയതായി അദ്ദേഹത്തെ അറിയിക്കുകയായിരുന്നു.

വെസ്റ്റ്ബാങ്കില്‍ അടുത്തിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ ഇസ്രായേല്‍ ഫലസ്തീന്‍ കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്നതും ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേല്‍ സൈനിക നടപടി കുത്തനെ വര്‍ധിപ്പിച്ചതുമാണ് ഈ തീരുമാനത്തിനു പിന്നിലെന്ന് വൈനെറ്റ് ന്യൂസ് പറയുന്നു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ നടത്തിയ റെയ്ഡിനിടെ ഫലസ്തീന്‍ ബാലനെ ഇസ്രായേല്‍ കൊലപ്പെടുത്തിയിരുന്നു. ജെനിന്‍ ജില്ലയിലെ കഫ്ര്‍ ദാന്‍ പട്ടണത്തിലേക്ക് ഇരച്ചുകയറിയ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിയ്പില്‍ പതിനേഴുകാരന്‍ കൊല്ലപ്പെട്ടിരുന്നു.

Tags:    

Similar News