മൂന്ന് വയസ്സുകാരന് പരിക്കേറ്റ സംഭവം; കുറ്റം സമ്മതിച്ച് അമ്മ

Update: 2019-04-18 06:05 GMT

കൊച്ചി: പശ്ചിമ ബംഗാള്‍ സ്വദേശിയായ മൂന്ന് വയസ്സുകാരന് പരിക്കേറ്റ സംഭവത്തില്‍ കുറ്റം സമ്മതിച്ച് അമ്മ. ഇവരുടെ അറസ്റ്റ് ഉടനെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു. അതേസമയം, കുട്ടിയുടെ ചികില്‍സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. മാതാപിതാക്കള്‍ക്കെതിരേ വധശ്രമത്തിന് കേസെടുക്കുമെന്നാണ് പോലിസ് അറിയിക്കുന്നത്. പരിക്ക് മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന് വ്യക്തമായതായി പോലിസ് അറിയിച്ചു. ആലുവയില്‍ പോലിസ് കസറ്റഡിയിലുള്ള ഇവരെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. അതേസമയം കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. തലയോട്ടി തകര്‍ന്ന് തലച്ചോറിന് പരിക്കേറ്റതും പൊള്ളലേറ്റതും കുട്ടിയുടെ ആരോഗ്യനിലയെ സാരമായി ബാധിച്ചിട്ടുണ്ട്. തലച്ചോറിനകത്തെ രക്തസ്രാവം നിലയ്ക്കുന്നില്ലെന്നും മരുന്നുകളോടും പ്രതികരിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്.