ഛോട്ടാ രാജന്റെ സഹോദരന്‍ മഹാരാഷ്ട്രയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി

ആറ് സീറ്റികളിലാണ് എന്‍ഡിഎ കക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി മല്‍സരിക്കുന്നത്. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ ഫല്‍ത്താന്‍ മണ്ഡലത്തില്‍ നിന്നാണ് നികല്‍ജെ ജനവധി തേടുക.

Update: 2019-10-03 10:03 GMT

പുണെ: കുപ്രസിദ്ധ അധോലോക നേതാവ് ഛോട്ടാ രാജന്റെ സഹോദരന്‍ ദീപക് നികല്‍ജെ മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യകക്ഷിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കും. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ഥിയായിട്ടാണ് ദീപക് മത്സരിക്കുന്നത്. ആറ് സീറ്റികളിലാണ് എന്‍ഡിഎ കക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി മല്‍സരിക്കുന്നത്. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ ഫല്‍ത്താന്‍ മണ്ഡലത്തില്‍ നിന്നാണ് നികല്‍ജെ ജനവധി തേടുക.

ഒക്ടോബര്‍ 21നാണ് മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ്. വ്യാഴാഴ്ച മുംബൈയിലാണ് അത്താവലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ദീപക് നില്‍ജെ നേരത്തെയും മത്സരിച്ചിട്ടുണ്ട്. മുംബൈ ചെമ്പൂര്‍ മണ്ഡലത്തില്‍ ഇയാള്‍ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.


Tags:    

Similar News