കാംബ്രിജ് സര്‍വകലാശാല രസതന്ത്ര വിഭാഗത്തിന് ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ യൂസഫ് ഹമീദിന്റെ പേര് നല്‍കുന്നു

Update: 2020-12-03 07:18 GMT

ലണ്ടന്‍: ലോകപ്രശസ്തമായ കാംബ്രിജ് സര്‍വകലാശാലയിലെ രസതന്ത്ര വിഭാഗത്തിന് ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ യൂസഫ് ഹമീദിന്റെ പേര് നല്‍കാന്‍ തീരുമാനം. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ മരുന്ന് വ്യവസായ കമ്പനിയായ സിപ്ല ലിമിറ്റഡിന്റെ ചെയര്‍മാനായ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ യൂസഫ് ഹമീദിന്റെ പേരിടാനാണു യുകെയിലെ കാംബ്രിജ് സര്‍വകലാശാലയുടെ തീരുമാനം. കാംബ്രിജ് സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥിയാണ് ഡോ. യൂസുഫ് ഹമീദ്.

    ഇദ്ദേഹത്തിന്റെ പിതാവ് ഖ്വാജാ അബ്ദുല്‍ ഹമീദാണ് സിപ്ല ആരംഭിച്ചത്. വികസ്വര രാജ്യങ്ങള്‍ക്ക് എച്ച്‌ഐവി/എയ്ഡ്‌സ് മരുന്നുകള്‍ കുറഞ്ഞ ചെലവില്‍ വിതരണം ചെയ്യുന്നതിന് 2001ല്‍ സിപ്ല തുടക്കം കുറിച്ചത് യൂസഫ് ഹമീദിന്റെ കീഴിലായിരുന്നു. കാംബ്രിജ് എനിക്ക് രസതന്ത്രത്തില്‍ ഒരു വിദ്യാഭ്യാസ അടിത്തറ നല്‍കി. എങ്ങനെ ജീവിക്കണമെന്ന് എന്നെ പഠിപ്പിച്ചു. സമൂഹത്തിന് എങ്ങനെ സംഭാവന നല്‍കാമെന്ന് എനിക്കു കാട്ടിത്തന്നു. സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ഥിയെന്ന നിലയില്‍, ഭാവിതലമുറ വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഈ മഹത്തായ സ്ഥാപനത്തോടും അത് നിലകൊള്ളുന്ന എല്ലാറ്റിനോടും ഞാന്‍ എപ്പോഴും കടപ്പെട്ടിരിക്കുന്നുവെന്ന് യൂസഫ് ഹമീദ് പറഞ്ഞു.

    1935ല്‍ മുംബൈയില്‍ 'ദി കെമിക്കല്‍, ഇന്‍ഡസ്ട്രിയല്‍ ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍ ലബോറട്ടറീസ്' എന്ന പേരിലാണ് സ്ഥാപനം തുടങ്ങിയത്. പിന്നീട് കമ്പനിയുടെ പേര് 1984 ജൂലൈ 20ന് 'സിപ്ല ലിമിറ്റഡ്' എന്നു മാറ്റി. 1985ല്‍ യുഎസ് എഫ്ഡിഎ സിപ്ലയുടെ മരുന്നുല്‍പ്പദനത്തിന് അംഗീകാരം നല്‍കി. 2018ല്‍ രസതന്ത്രത്തിലെ ലോകത്തിലെ ഏറ്റവും പഴയ അക്കാദമിക് ചെയറുകളില്‍ ഇദ്ദേഹത്തിന്റെ പേരില്‍ നല്‍കി. ഇത് ഇപ്പോള്‍ യൂസഫ് ഹമീദ് 1702 ചെയര്‍ എന്നാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ അക്കാദമിക് ഉപദേഷ്ടാവും സൂപര്‍വൈസറുമായ നൊബേല്‍ സമ്മാന ജേതാവ് ലോര്‍ഡ് അലക്‌സാണ്ടര്‍ ടോഡ് കാംബ്രിജില്‍ ബിരുദ, പിഎച്ച്ഡി വിദ്യാര്‍ത്ഥിയായിരിക്കെ ചെയര്‍ സ്ഥാനം വഹിച്ചു. കാംബ്രിജിലെ രസതന്ത്രത്തിനായുള്ള ദാര്‍ശനിക പിന്തുണയ്ക്ക് ഡോ. ഹമീദിനോട് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നുവെന്നും ഇത് ഭാവിയില്‍ സഹകരണത്തോടെ പ്രതികരിക്കാന്‍ ഞങ്ങളെ അനുവദിക്കുമെന്നും ആഗോള സമൂഹത്തിലെ ഏറ്റവും വലിയ വെല്ലുവിളികളെ നേരിടാന്‍ സഹായിക്കുന്ന കണ്ടെത്തലുകള്‍ നടത്തുന്ന മികച്ച ശാസ്ത്രജ്ഞരെ ആകര്‍ഷിക്കുന്നതിനു അദ്ദേഹത്തിന്റെ സമ്മാനം ഉറപ്പാക്കുമെന്നും രസതന്ത്ര വിഭാഗം മേധാവി ഡോ. ജെയിംസ് കെയ്ലര്‍ പറഞ്ഞു.

    വികസ്വര രാജ്യങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ എച്ച്‌ഐവി/എയ്ഡ്‌സ് മരുന്നുകള്‍ വിതരണം ചെയ്യുന്നതും എണ്ണമറ്റ ജീവന്‍ രക്ഷിക്കുന്നതും ഡോ. ഹമീദിന്റെ നേട്ടങ്ങളാണ്. കൊവിഡ് 19 മഹാമാരിക്കാലത്ത് രോഗികളെ സഹായിക്കാനായി സിപ്ല വീണ്ടും ആരോഗ്യസംരക്ഷണ സ്ഥാപനങ്ങള്‍ക്ക് മിതമായ നിരക്കില്‍ മരുന്നുകള്‍ നല്‍കുന്നുണ്ട്. 2004ല്‍ ക്രൈസ്റ്റ് കോളജിന്റെ ഓണററി ഫെലോഷിപ്പ് ഉള്‍പ്പെടെ ഡോ. ഹമീദിനെ തേടിയെത്തിയിട്ടുണ്ട്. 2005ല്‍ ഏറ്റവും ഉയര്‍ന്ന ഇന്ത്യന്‍ സിവിലിയന്‍ ബഹുമതികളിലൊന്നായ പത്മ ഭൂഷണ്‍, 2012ല്‍ റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ ഓണററി ഫെലോഷിപ്പ്, 2014ല്‍ കാംബ്രിജ് സര്‍വകലാശാലയില്‍ നിന്ന് ഓണററി സയന്‍സ് ഡോക്ടറേറ്റ് എന്നിവ ലഭിച്ചിരുന്നു.

Chemistry dept at Cambridge University named after Indian scientist Yusuf Hamied

Tags:    

Similar News