ഗുജറാത്തില്‍ കെമിക്കല്‍ ടാങ്കറില്‍ ചോര്‍ച്ച; വിഷവാതകം ശ്വസിച്ച് ആറുപേര്‍ മരിച്ചു, ഇരുപതിലധികം പേരുടെ നില ഗുരുതരം

Update: 2022-01-06 04:07 GMT

ഗാന്ധിനഗര്‍: ഗുജറാത്തിലെ സൂറത്തില്‍ വിഷവാതകം ശ്വസിച്ച് ആറുപേര്‍ മരിച്ചു. പ്രിന്റിങ് പ്രസ്സിലെ തൊഴിലാളികളാണ് മരിച്ചത്. ഇരുപതിലധികം ജീവനക്കാരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ചികില്‍സയ്ക്കായി സൂറത്ത് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടമുണ്ടായത്. സൂറത്തിലെ സച്ചിന്‍ ജിഐഡിസി ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന ടാങ്കറില്‍നിന്നാണ് രാസവസ്തു ചോര്‍ന്നതാണ് അപകടത്തിന് കാരണമായത്. സച്ചിന്‍ ജിഐഡിസി ഒരു വ്യവസായ മേഖലയാണ്.

ടാങ്കര്‍ ഡ്രൈവര്‍ ഓടയില്‍ മാലിന്യം തള്ളാന്‍ ശ്രമിക്കുന്നതിനിടെ രാസവസ്തുവുമായി സമ്പര്‍ക്കം പുലര്‍ത്തിയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് റിപോര്‍ട്ട്. വഡോദരയില്‍നിന്നാണ് ടാങ്കര്‍ വന്നതെന്നും സച്ചിന്‍ ജിഐഡിസി ഏരിയയിലെ ഓടയില്‍ അനധികൃതമായി രാസമാലിന്യം തള്ളാന്‍ ഡ്രൈവര്‍ ശ്രമിക്കുകയായിരുന്നുവെന്നും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംഭവത്തിനുശേഷം ടാങ്കര്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. മരിച്ചവരും പരിക്കേറ്റ തൊഴിലാളികളും സച്ചിന്‍ ജിഐഡിസി ഏരിയയിലെ ഒരു ഡൈയിങ് ഫാക്ടറിയില്‍ ജോലി ചെയ്യുന്നവരാണ്. അവരില്‍ ചിലര്‍ അടുത്തുള്ള കടയില്‍ ചായ കുടിക്കുമ്പോള്‍ പോയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്.

പോലിസ് സ്ഥലത്തെത്തി ഇയാളെ പിടികൂടാന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാസവസ്തു ചോര്‍ച്ച സംഭവം നടക്കുമ്പോള്‍ തൊഴിലാളികള്‍ ഡൈയിംഗ് ഫാക്ടറിക്കുള്ളിലുണ്ടായിരുന്നുവെന്ന് സൂറത്ത് മുനിസിപ്പല്‍ കോര്‍പറേഷന്റെ ഇന്‍ചാര്‍ജ് ചീഫ് ഫയര്‍ ഓഫിസര്‍ ബസന്ത് പരീഖ് അറിയിച്ചു. വിഷവാതകം ശ്വസിച്ച് 25 മുതല്‍ 26 വരെ തൊഴിലാളികള്‍ ബോധരഹിതരായതായി പരീഖ് സ്ഥിരീകരിച്ചു. രാസവസ്തു ചോര്‍ച്ചയെ തുടര്‍ന്ന് അഗ്‌നിശമന സേനയെ വിളിച്ച് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. അഗ്‌നിശമന സേനാംഗങ്ങളെത്തി ടാങ്കറിന്റെ വാല്‍വ് അടച്ച് ചോര്‍ച്ച തടയുകയായിരുന്നു.

Tags:    

Similar News