മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീനെതിരെ കേസ്

എംഎൽഎ ചെയർമാനായ ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ നടത്തിപ്പിനായി പണം വാങ്ങി വഞ്ചിച്ചുവെന്ന ജ്വല്ലറി നിക്ഷേപകരുടെ പരാതിയിലാണ് കേസ്.

Update: 2020-08-29 01:30 GMT


കാസർകോട്: മഞ്ചേശ്വരം എംഎൽഎ എംസി ഖമറുദ്ദീനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. എംഎൽഎ ചെയർമാനായ ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ നടത്തിപ്പിനായി പണം വാങ്ങി വഞ്ചിച്ചുവെന്ന ജ്വല്ലറി നിക്ഷേപകരുടെ പരാതിയിലാണ് കേസ്. നിക്ഷേപകരുടെ പരാതിയില്‍ കാസർകോട് ചന്തേര പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. മാനേജിംങ് ഡയറക്ടര്‍ ടി.കെ പൂക്കോയ തങ്ങള്‍ക്കെതിരെയും കേസുണ്ട്.

മൂന്ന് പേരിൽ നിന്നായി 35 ലക്ഷം വാങ്ങിയെന്നാണ് കേസ്. ഇതിൽ ചെറുവത്തൂർ സ്വദേശിയിൽ നിന്ന് മാത്രം 30 ലക്ഷം വാങ്ങിയെന്ന് എഫ് ഐ ആറിൽ പറയുന്നു. ഒരാള്‍ 3 ലക്ഷവും മറ്റൊരാള്‍ 15 പവനും ഒരു ലക്ഷവും നല്‍കി. 2019 മാർച്ചിൽ നൽകിയ പണം തിരികെ ആവശ്യപ്പെട്ടിട്ടും നൽകുന്നില്ലെന്നാണ് പരാതി.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ നിക്ഷേപകര്‍ക്ക് ലാഭവിഹിതം നല്‍കിയിരുന്നില്ല. നഷ്ടത്തിലായതിനെ തുടർന്ന് ഫാഷൻ ഗോൾഡ് ജ്വല്ലറി ഷോറൂമുകൾ അടച്ചു പൂട്ടുകയും ചെയ്തു. പണം തിരിച്ചുകിട്ടില്ലെന്നുറപ്പായതോടെയാണ് നിക്ഷേപകര്‍ പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ കേസ് രാഷ്ട്രിയ പ്രേരിതമാണെന്ന് എം.സി ഖമറുദ്ദീൻ എം.എൽ.എ പ്രതികരിച്ചു.

Tags:    

Similar News