തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍കടകളുടെ പ്രവര്‍ത്തിസമയത്തില്‍ മാറ്റം വരുത്തി പൊതുവിതരണ വകുപ്പ്. റേഷന്‍കടകള്‍ തുറക്കുന്നത് രാവിലെ എട്ടുമണിക്ക് പകരം ഒമ്പതിനായിരിക്കും. രാവിലെ ഒമ്പത് മുതല്‍ 12 വരെയും വൈകിട്ട് നാലു മുതല്‍ ഏഴുവരെയുമായിരിക്കും പ്രവര്‍ത്തി സമയം.തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്‍പ്പെടെ റേഷന്‍ സാധനങ്ങള്‍ തൊഴില്‍ നഷ്ടം കൂടാതെ വാങ്ങാനാവും എന്നത് കണക്കിലെടുത്താണ് സമയക്രമീകരണത്തില്‍ മാറ്റം വരുത്തിയത്.