കേന്ദ്രസര്‍ക്കാര്‍ 1800 കോടി ചെലവിട്ട് 199 പുതിയ ജയിലുകള്‍ നിര്‍മിക്കുന്നു

ജയില്‍ അന്തേവാസികള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ കൂടാന്‍ കാരണം തടവുകാരുടെ എണ്ണത്തിലെ വര്‍ധനവാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്

Update: 2019-09-18 01:41 GMT

ന്യൂഡല്‍ഹി: രാജ്യത്തെ ജയിലുകളില്‍ കഴിയുന്നവരുടെ എണ്ണപ്പെരുപ്പം കാരണം തടവുകാര്‍ക്കിടയില്‍ കുറ്റകൃത്യങ്ങളും തീവ്രവാദസ്വഭാവവും വര്‍ധിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ രാജ്യവ്യാപകമായി 199 പുതിയ ജയിലുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന. 1800 കോടി രൂപയാണ് പുതിയ ജയിലുകള്‍ എന്ന വന്‍ പദ്ധതിക്ക് കേന്ദ്രം ചെലവിടുക. ജയില്‍ അന്തേവാസികള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ കൂടാന്‍ കാരണം തടവുകാരുടെ എണ്ണത്തിലെ വര്‍ധനവാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ഇതിനെ ചെറുക്കാന്‍ സര്‍ക്കാറിന് പുതിയ ജയിലുകള്‍ നിര്‍മിക്കുകയല്ലാതെ മാര്‍ഗമില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം, ജയിലുകളെ നവീകരണ കേന്ദ്രങ്ങളാക്കി മാറ്റാനും തടവുകാരുടെ സുരക്ഷ ഉറപ്പുവരുത്താനും സര്‍ക്കാര്‍ പദ്ധതിയിട്ടതായി ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി പറഞ്ഞു.

    ജയിലുകളുടെ അവസ്ഥ മെച്ചപ്പെടുത്താനും പുതിയവ സ്ഥാപിക്കാനും വേണ്ടി 1800 കോടി രൂപ ചെലവഴിക്കാനായി ബജറ്റില്‍ നീക്കിവയ്ക്കാനാണു തീരുമാനം. 1572 പുതിയ ബാരക്കുകളും ജയില്‍ ജീവനക്കാര്‍ക്കു വേണ്ടി 8568 റെസിഡന്‍ഷ്യല്‍ സൗകര്യങ്ങളും ഉണ്ടാവും. ബ്യൂറോ ഓഫ് പോലിസ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ്(ബിപിആര്‍ ആന്റ് ഡി) സപ്തംബര്‍ 12, 13 തിയ്യതികളില്‍ ക്രിമിനല്‍ ആക്റ്റിവിറ്റീസ് ആന്റ് റാഡിക്കലൈസേഷന്‍ ഇന്‍ ജയില്‍സ് എന്ന വിഷയത്തില്‍ ദ്വിദിന ദേശീയ സമ്മേളനം സംഘടിപ്പിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ ജയില്‍ അന്തേവാസികളില്‍ വര്‍ധിച്ചുവരുന്ന ആക്രമണസ്വഭാവങ്ങളെ എങ്ങനെ നേരിടാം എന്നതായിരുന്നു പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്നാണ്. തടവുകാര്‍ക്കിടയില്‍ അധോലോക-തീവ്രവാദ സ്വഭാവമുള്ളവര്‍ എങ്ങനെ സ്വാധീനമുണ്ടാക്കുന്നു എന്നതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. തടവുകാരുടെയും ജയില്‍ ഉദ്യോഗസ്ഥരുടെയും സുരക്ഷയെ കുറിച്ചും സമ്മേളനം ആശങ്ക പ്രകടിപ്പിച്ചു.

    സമ്മേളനത്തില്‍ ബിപിആര്‍ ആന്‍ഡ് ഡി ഡയറക്ടര്‍ ജനറല്‍ വി. എസ്. കെ. ക ൗാ മുദിയും തിഹാര്‍ ജയില്‍ ഡിജി ജി സന്ദീപ് ഗോയല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. ഇന്ത്യന്‍ ജയിലുകളെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യങ്ങള്‍ ക ൗാ മുദി വ്യക്തമാക്കി, ഉദ്യോഗസ്ഥരുടെ അഭാവം ജയിലുകളുടെ ഭരണത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് സംസാരിച്ചു.


സമ്മേളനത്തില്‍ പങ്കെടുത്ത ഒരു ഉദ്യോഗസ്ഥന്‍, അജ്ഞാതതയുടെ നിബന്ധനയോടെ, ഐഎഎന്‍എസിനോട് പറഞ്ഞു, 'ക ൗാ മുദി ഇന്ത്യന്‍ ജയിലുകളുടെ യാഥാര്‍ത്ഥ്യം സദസ്സിനോട് കാണിക്കുകയും നന്നായി ഗവേഷണം നടത്തിയ ഒരു പ്രസംഗം നടത്തുകയും ചെയ്തു. ഇതുപോലെ സംസാരിക്കാന്‍ എനിക്ക് ധൈര്യം ശേഖരിക്കാനും കഴിയില്ല.'




Tags:    

Similar News