ഗസയില്‍ വെടിനിര്‍ത്തലിന് ഹമാസ് - ഇസ്രായേല്‍ ധാരണ

പ്രാദേശിക സമയം തിങ്കളാഴ്ച വൈകീട്ട് 4.30ഓടെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപോര്‍ട്ട് ചെയ്തു.ഈജിപ്തിന്റെയും യൂറോപ്യന്‍ യൂനിയന്റേയും മധ്യസ്ഥതയിലാണ് വെടിനിര്‍ത്തല്‍ ധാരണ യാഥാര്‍ത്ഥ്യമാവുന്നത്.

Update: 2019-05-06 16:38 GMT

റാമല്ല: ഗസാ മുനമ്പില്‍ രണ്ടു ദിവസമായി ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിനൊടുവില്‍ ഹമാസും ഇസ്രായേലും വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതായി ഹമാസ് ടിവിയും ഫലസ്തീന്‍ മാധ്യമങ്ങളും റിപോര്‍ട്ട് ചെയ്യുന്നു. പ്രാദേശിക സമയം തിങ്കളാഴ്ച വൈകീട്ട് 4.30ഓടെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപോര്‍ട്ട് ചെയ്തു.ഈജിപ്തിന്റെയും യൂറോപ്യന്‍ യൂനിയന്റേയും മധ്യസ്ഥതയിലാണ് വെടിനിര്‍ത്തല്‍ ധാരണ യാഥാര്‍ത്ഥ്യമാവുന്നത്.

ഗസാ മുനമ്പിലെ വിവിധയിടങ്ങളില്‍ ഇസ്രായേല്‍ നടത്തിയ ശക്തമായ വ്യോമാക്രമണങ്ങളില്‍ പിഞ്ചുകുട്ടിയും ഗര്‍ഭിണിയും ഉള്‍പ്പെടെ 19 സാധാരണക്കാര്‍ കൊല്ലപ്പെടുകയും 154 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഞായറാഴ്ച ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് കമാന്‍ഡര്‍ ഹമീദ് അഹമദ് അല്‍ ഖുദാരി കൊല്ലപ്പെട്ടിട്ടുണ്ട്. 260 ഓളം 'സൈനിക കേന്ദ്രങ്ങളെ' ലക്ഷ്യമാക്കി ആക്രമണം നടത്തിയെന്നാണ് ഇസ്രായേല്‍ ഭാഷ്യം.

അതേസമയം, ഗസയില്‍നിന്ന് ഇസ്രായേല്‍ നഗരങ്ങളെ ലക്ഷ്യമിട്ട് നടന്ന 150 റോക്കറ്റ് ആക്രമണങ്ങളില്‍ നാലു ഇസ്രായേലികളും കൊല്ലപ്പെട്ടിട്ടുണ്ട്.

Tags:    

Similar News