ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനം; കഴകക്കാരനായി ഈഴവന്‍ വേണ്ടെന്ന് തന്ത്രി

Update: 2025-03-09 07:13 GMT

തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനമെന്ന് ആക്ഷേപം. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴി കഴകപ്രവര്‍ത്തിയില്‍ നിയമിച്ച ബാലു എന്ന ചെറുപ്പക്കാരനെ ഓഫീസിലേക്ക് സ്ഥലംമാറ്റി. തന്ത്രിമാരുടെയും വാര്യര്‍ സമാജത്തിന്റേയും എതിര്‍പ്പിനെ തുടര്‍ന്നാണ് ഇത്. സ്ഥലംമാറ്റം താല്‍ക്കാലികം എന്ന് ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. കെ ജി അജയുമാര്‍ വിശദീകരിച്ചു.ഉത്സവം സുഗമമായി നടക്കുന്നതിന് വേണ്ടിയിട്ടാണ് യുവാവിനെ താല്‍ക്കാലികമായി ഓഫീസിലേക്ക് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 24 നാണ് വിവാദ നിയമനം നടന്നത്.ഇന്ന് ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം നടക്കുകയാണ്.ഈഴവന്‍ ആയതിനാല്‍ കഴക പ്രവര്‍ത്തി ചെയ്യാനാവില്ല എന്ന നിലപാടാണ് തന്ത്രിമാരും വാര്യര്‍ സമാജം എടുത്തതെന്ന് ഭരണസമിതി വ്യക്തമാക്കി. താല്‍ക്കാലിക പ്രശ്‌നപരിഹാരത്തിനാണ് യുവാവിനെ ഓഫീസിലേക്ക് മാറ്റിയത്. തുടര്‍ന്ന് ബാലു ഏഴു ദിവസത്തെ അവധിയില്‍ പ്രവേശിച്ചു.