സാന്താ ക്ലോസിനെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ചു; ആംആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരേ കേസ്

Update: 2025-12-25 15:31 GMT

ന്യൂഡല്‍ഹി: സാന്താ ക്ലോസിനെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ചെന്ന പരാതിയില്‍ ആംആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരേ പോലിസ് കേസെടുത്തു. സൗരഭ് ഭരദ്വാജ്, സഞ്ജിവ് ജാ, ആദില്‍ മുഹമ്മദ് ഖാന്‍ എന്നീ മൂന്ന് ആംആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരേ ഡല്‍ഹി പോലിസാണ് കേസെടുത്തത്.

സമൂഹ മാധ്യമങ്ങളില്‍ ഇവര്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ സാന്താക്ലോസിനെ അവഹേളിക്കുന്നുവെന്നും രാഷ്ട്രീയ ഉപകരണമായി മാറ്റിയതായും പരാതിയില്‍ ഉന്നയിക്കുന്നു. ഡിസംബര്‍ 17, 18 തിയ്യതികളില്‍ നടത്തിയ ഒരു സ്‌കിറ്റിന്റെ വിഡിയോയായിരുന്നു നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നത്.