അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരേ നടത്തിയ പരാമര്‍ശത്തില്‍ ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബുവിനെതിരേ കേസ്

ഹരിപ്പാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ഹരിപ്പാട് പോലിസാണ് കേസെടുത്തത്.

Update: 2022-07-09 16:45 GMT

ആലപ്പുഴ: പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരേ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശത്തില്‍ ഹിന്ദു ഐക്യവേദി നേതാവായ ആര്‍വി ബാബുവിനെതിരേ കേസ്. വര്‍ഗീയപരമായ വിദ്വേഷം ഉണ്ടാക്കുക, അപകീര്‍ത്തിപ്പെടുത്തുക എന്നീ കുറ്റങ്ങളാണ് ആര്‍വി ബാബുവിനെതിരേ ചുമത്തിയിരിക്കുന്നത്.

ഹരിപ്പാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ഹരിപ്പാട് പോലിസാണ് കേസെടുത്തത്. "ഹിന്ദു സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ മുസ് ലിം ബീജം എത്തിക്കണമെന്ന് മഅ്ദനി പ്രസംഗിച്ചു, ഇതിന്റെ അടിസ്ഥാനത്തില്‍ എടുത്ത കേസുകള്‍ സര്‍ക്കാര്‍ എഴുതി തള്ളി". "പൂന്തുറ കലാപത്തിന് ഇടയാക്കിയത് മഅ്ദനിയുടെ പ്രസംഗമാണ്." തുടങ്ങിയ പരാമര്‍ശങ്ങളിലാണ് പോലിസ് കേസെടുത്തിരിക്കുന്നത്.

എന്നാല്‍ ഈ രണ്ട് ആരോപണങ്ങളിലും അടിസ്ഥാനമില്ലെന്നും പരാമര്‍ശങ്ങളില്‍ പോലിസ് കേസെടുത്തിട്ടില്ലെന്നും ചൂണ്ടിക്കാണിച്ച് പിഡിപി നേതാവ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസ് എടുത്തത്.