തണുപ്പ് കാരണം പശു ചത്തു; യുപിയില്‍ എക്‌സിക്യുട്ടീവ് ഓഫിസര്‍ക്കും ജൂനിയര്‍ എന്‍ജിനീയര്‍ക്കുമെതിരേ കേസ്

Update: 2020-01-12 10:41 GMT

മുസഫര്‍നഗര്‍: തണുപ്പ് കാരണം പശു ചത്ത സംഭവത്തില്‍ ഉത്തര്‍പ്രദേശില്‍ എക്‌സിക്യുട്ടീവ് ഓഫിസര്‍ക്കും ജൂനിയര്‍ എന്‍ജിനീയര്‍ക്കുമെതിരേ കേസ്. മുസഫര്‍നഗര്‍ നഗരപാലിക എക്‌സിക്യുട്ടീവ് ഓഫിസര്‍ വി എം ത്രിപാഠി, ജൂനിയര്‍ എന്‍ജിനീയര്‍ മൂള്‍ ചന്ദ് എന്നിവര്‍ക്കെതിരേയാണ് ന്യൂ മാണ്ഡി പോലിസ് കേസെടുത്തത്. മൃഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഈയിടെ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പണികഴിപ്പിച്ച കേന്ദ്രത്തിലാണ് തണുപ്പ് കാരണം പശു ചത്തത്. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് ഇരുവര്‍ക്കുമെതിരേ കേസെടുത്തത്.




Tags:    

Similar News