'ഷുക്കൂറിനെ പോലെ അരിഞ്ഞു തള്ളും'; ഡിവൈഎഫ്‌ഐ കൊലവിളി പ്രകടനത്തിനെതിരേ കേസ്

Update: 2020-06-22 00:53 GMT

നിലമ്പൂര്‍: പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയ സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു. മുസ് ലിം ലീഗിന്റെ പരാതിയില്‍ എടക്കര പോലിസാണ് കേസെടുത്തത്. നിലമ്പൂരിലെ മൂത്തേടത്ത് പഞ്ചായത്തില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ പ്രകടനത്തിലാണ് കൊലവിളി മുദ്രാവാക്യങ്ങളുയര്‍ത്തിയത്. ഇതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഡിവൈഎഫ് ഐയുടെ പതാകയുമേന്തി നടത്തിയ പ്രകടനത്തില്‍ കണ്ണൂരില്‍ ഷുക്കൂറിനെ അരിഞ്ഞുതള്ളിയതു പോലെ കൊല്ലുമെന്നാണ് പ്രകടനക്കാര്‍ വിളിച്ചുപറയുന്നത്.

    'ഷുക്കൂറെന്നൊരു വേട്ടപ്പട്ടി, വല്ലാതങ്ങ് കുരച്ചപ്പോള്‍, അരിഞ്ഞു തള്ളിയ പൊന്നരിവാള്‍, അറബിക്കടലിലെറിഞ്ഞിട്ടില്ല, തുരുമ്പെടുത്ത് പോയിട്ടില്ല, ഓര്‍ത്തോ ഓര്‍ത്ത് കളിച്ചോളൂ, അരിഞ്ഞു തള്ളും കട്ടായം' എന്നാണ് മുദ്രാവാക്യം. പ്രദേശത്ത് കോണ്‍ഗ്രസ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനു പിന്നാലെ നടത്തിയ പ്രകടനത്തിലാണ് കൊലവിളി മുദ്രാവാക്യങ്ങളുയര്‍ത്തിയത്.


Tags: