മെഡിക്കല്‍ കോളജിനു മുമ്പില്‍ പ്രതിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരേ കേസെടുത്തു
ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന രോഗിയെ പുഴുവരിച്ചെന്ന പരാതിയില്‍ നടപടിയെടുത്തതിനെതിരെയാണ് ഡോക്ടര്‍മാര്‍ ഇന്ന് രണ്ട് മണിക്കൂര്‍ പ്രതിഷേധിച്ചത് . ഒപികളുടെ പ്രവര്‍ത്തനത്തെ ഡോക്ടര്‍മാരുടെ സമരം സാരമായി ബാധിച്ചില്ല. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ രോഗിയെ പുഴുവരിച്ചെന്ന പരാതിയില്‍ ആരോഗ്യവകുപ്പ് അച്ചടക്ക നടപടി സ്വീകരിച്ചതിനെതിരെയാണ് ഡോക്ടര്‍മാരുടെ പ്രതിഷേധം. നഴ്‌സുമാരും കരിദിനം ആചരിക്കുകയാണ്.
കെജിഎംസിടിഎ യൂനിറ്റ് പ്രസിഡന്റ് ഇന്ന് 48 മണിക്കൂര്‍ നീളുന്ന സത്യഗ്രഹം തുടങ്ങും. റിലേ സത്യഗ്രഹം തീരും മുമ്പ് സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ചില്ലെങ്കില്‍ കൊവിഡ് ഇതര ഡ്യൂട്ടി ബഹിഷ്‌കരിച്ച് പണിമുടക്കിലേക്ക് പോകുമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. നടപടി പിന്‍വലിച്ചില്ലെങ്കില്‍ പണിമുടക്കിലേക്ക് പോകുമെന്ന് നഴ്‌സുമാരും പറയുന്നു.