കഠ് വ കേസ് ഇരയ്ക്കു വേണ്ടി വാദിച്ച അഭിഭാഷകനെതിരേ കേസ്

രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കേസെടുത്തതെന്നും വ്യാജ പരാതിയിലാണ് ഗുരുതര വകുപ്പുകള്‍ പ്രകാരം തനിക്കെതിരേ കേസെടുത്തതെന്നും അഡ്വ. മുബീന്‍ ഫാറൂഖി പറഞ്ഞു

Update: 2019-07-07 19:21 GMT

ശ്രീനഗര്‍: കഠ് വയില്‍ എട്ടുവയസ്സുകാരിയെ ക്ഷേത്രത്തില്‍ വച്ച് പൂജാരിയും മകനും ഉള്‍പ്പെടെ എട്ടുപേര്‍ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഇരയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകനെതിരേ കേസ്. അഡ്വ. മുബീന്‍ ഫാറൂഖിക്കെതിരേയാണ് ഐപിസി 458 വകുപ്പ് പ്രകാരം പഞ്ചാബിലെ മലേര്‍കോട്ട്‌ല പോലിസ് കേസെടുത്തത്. രാത്രിയില്‍ വീട്ടില്‍ അതിക്രമം കാട്ടിയെന്നു കാണിച്ച് പ്രദേശത്തെ രാഷ്ട്രീയപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് അഡ്വ. മുബീന്‍ ഫാറൂഖിക്കെതിരേ കേസെടുത്തത്. രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കേസെടുത്തതെന്നും വ്യാജ പരാതിയിലാണ് ഗുരുതര വകുപ്പുകള്‍ പ്രകാരം തനിക്കെതിരേ കേസെടുത്തതെന്നും അഡ്വ. മുബീന്‍ ഫാറൂഖി പറഞ്ഞു.

    അതേസമയം, അഡ്വ. മുബീന്‍ ഫാറൂഖിക്കെതിരായ പരാതി കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതവുമാണെന്നും കേസ് പിന്‍വലിക്കണമെന്നും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി പ്രസിഡന്റുമായ മെഹ്ബൂബ മുഫ്തി ആവശ്യപ്പെട്ടു. മുബീന്‍ ഫാറൂഖിക്കെതിരായ പരാതി അടിസ്ഥാന രഹിതമാണെന്നും കേസ് പിന്‍വലിക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ഇടപെടണമെന്നും മെഹബൂബ മുഫ്തി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.


Tags: