ഇന്ധനം നിറയ്ക്കുന്നതിനിടെ കാര്‍ മുന്നോട്ട് എടുത്തു; തൃശൂരില്‍ നോസില്‍ തലയില്‍ ഇടിച്ച് ജീവനക്കാരന് ഗുരുതര പരിക്ക്

Update: 2025-05-23 14:44 GMT

തൃശൂര്‍: പുതുക്കാട് പെട്രോള്‍ പമ്പില്‍ ഇന്ധനം നിറക്കുന്നതിനിടെ മുന്നോട്ടെടുത്ത കാറിന്റെ ടാങ്കില്‍ വെച്ചിരുന്ന നോസില്‍ തലയില്‍ വന്നിടിച്ച് ജീവനക്കാരന് ഗുരുതര പരുക്ക്. 75 കാരനായ ചെങ്ങാലൂര്‍ സ്വദേശി മുള്ളക്കര വീട്ടില്‍ ദേവസിക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരുക്കേറ്റ ദേവസിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് രാവിലെ പുതുക്കാട് പുളിക്കന്‍ ഫ്യൂവലിലാണ് സംഭവം. കാറില്‍ പെട്രോള്‍ നിറക്കുന്നതിനിടെ ദേവസി ഡ്രൈവറില്‍ നിന്ന് പണം വാങ്ങുകയായിരുന്നു. ഈ സമയത്ത് ടാങ്കില്‍ ഘടിപ്പിച്ചിരുന്ന നോസില്‍ എടുത്തിരുന്നില്ല. ഇത് ശ്രദ്ധിക്കാതെ കാര്‍ മുന്നോട്ട് എടുത്തപ്പോഴാണ് അപകടം ഉണ്ടായത്.