കണ്ണൂരില്‍ കാര്‍ കിണറ്റിലേക്ക് മറിഞ്ഞ് പിതാവും മകനും മരിച്ചു

Update: 2022-11-02 14:49 GMT

കണ്ണൂര്‍: ആലക്കോട് നെല്ലിക്കുന്നില്‍ കാര്‍ കിണറ്റില്‍ വീണ് പിതാവും മകനും മരിച്ചു. ആലക്കോട് താരാമംഗലത്ത് മാത്തുക്കുട്ടി(55), മകന്‍ വിന്‍സ് (18) എന്നിവരാണ് മരിച്ചത്. വിന്‍സിന്റെ പിതാവ് മാത്തുക്കുട്ടി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. ചികിത്സയിലിരിക്കെ വൈകീട്ടോടെയാണ് വിന്‍സ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. വിന്‍സ് ഡ്രൈവിംഗ് പഠിക്കാനായി വീട്ടില്‍ നിന്നും കാര്‍ പുറത്തിറക്കുന്നതിനിടെയാണ് അപകടം. നിയന്ത്രണം വിട്ട് ആള്‍മറ തകര്‍ത്താണ് കാര്‍ കിണറിലേക്ക് വീണത്. തളിപ്പറമ്പില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. മാനന്തവാടി രൂപത മെത്രാന്‍ ബിഷപ്പ് അലക്‌സ് താരാമംഗത്തിന്റെ സഹോദരനാണ് മാത്തുക്കുട്ടി.

Tags: