ലാഭപരിധി 30 ശതമാനമാക്കി; കാന്‍സര്‍ മരുന്നുകളുടെ വില 87 ശതമാനം വരെ കുറഞ്ഞു

ചൊവ്വാഴ്ച്ചയാണ് പരമാവധി ചില്ലറ വില്‍പ്പന(എംആര്‍പി) വില നിലവില്‍ വന്നത്. നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി(എന്‍പിപിഎ) 390 മരുന്നുകളുടെ വില അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Update: 2019-03-09 09:27 GMT

ന്യൂഡല്‍ഹി: കാന്‍സര്‍ മരുന്നുകളുടെ ലാഭപരിധി 30 ശതമാനമാക്കി നിജപ്പെടുത്തിയതിലൂടെ കാന്‍സര്‍ ചികില്‍സയ്ക്ക് ഉപയോഗിക്കുന്ന 390 മരുന്നുകളുടെ വില 87 ശതമാനം വരെ കുറഞ്ഞു. ചൊവ്വാഴ്ച്ചയാണ് പരമാവധി ചില്ലറ വില്‍പ്പന(എംആര്‍പി) വില നിലവില്‍ വന്നത്. നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി(എന്‍പിപിഎ) 390 മരുന്നുകളുടെ വില അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ വര്‍ഷം ഫെബ്രുവരി 19നാണ് എന്‍പിപിഎ 42 ഇനം കാന്‍സര്‍ വിരുദ്ധ മരുന്നുകളുടെ പരമാവധി ലാഭവിഹിതം 30 ശതമാനമാക്കി നിജപ്പെടുത്തിയത്. മാര്‍ച്ച് 8ന് നിലവില്‍ വരുന്ന വിധം നിര്‍മാതാക്കള്‍ക്കും ആശുപത്രികള്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരുന്നു. നിര്‍മാതാക്കള്‍ 426 ബ്രാന്‍ഡുകളാണ് റിപോര്‍ട്ട് ചെയ്തത്. പുതിയ നിര്‍ദേശത്തെ തുടര്‍ന്ന് ഇതില്‍ 390 ബ്രാന്‍ഡുകളുടെയും(91 ശതമാനം) വില കുറയും. വില നിര്‍ണയത്തെ തുടര്‍ന്ന് 38 മരുന്നുകളുടെ വിലയില്‍ 75 ശതമാനത്തിന് മുകളില്‍ കുറവ് വന്നതായി എന്‍പിപിഎ അറിയിച്ചു. 

Tags: