കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യയ്ക്ക് കൊറോണ സ്ഥിരീകരിച്ചു

പ്രധാനമന്ത്രി തന്റെ ചുമതലകള്‍ പൂര്‍ണമായും ഏറ്റെടുക്കുകയും നാളെ കനേഡിയന്‍മാരെ അഭിസംബോധന ചെയ്യുകയും ചെയ്യും

Update: 2020-03-13 02:57 GMT

ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രെഗോയര്‍ ട്രൂഡോയ്ക്കു കൊറോണ വൈറസ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാത്രിയാണ് കനേഡിയന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രധാനമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഭാര്യയ്ക്കു രോഗത്തിന്റെ ചെറിയ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ പരിശോധനയില്‍ പോസിറ്റീവാണെന്നു കണ്ടെത്തിയെന്നും ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നും ഫോക്‌സ് ന്യൂസ് റിപോര്‍ട്ട് ചെയ്തു.

    'കൊവിഡ് -19 നായി സോഫി ഗ്രെഗോയര്‍ട്രൂഡോയെ ഇന്ന് പരിശോധിച്ചു. ഇതില്‍ പോസ്റ്റീവാണെന്നു കണ്ടെത്തിയതായി പ്രധാനമന്ത്രിയുടെ ഓഫിസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. 'വൈദ്യോപദേശത്തെ തുടര്‍ന്ന് അവരെ ഐസൊലേഷനു വിധേയമാക്കിയിരിക്കുകയാണ്. അവള്‍ക്ക് സുഖം തോന്നുന്നുണ്ട്. ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുക്കുന്നുണ്ട്. അതേസമയം, പ്രധാനമന്ത്രിക്ക് യാതൊരു ലക്ഷണവുമില്ലെന്നും മുന്‍കരുതല്‍ നടപടിയും ഡോക്ടര്‍മാരുടെ ഉപദേശവും അനുസരിച്ച് 14 ദിവസം അദ്ദേഹം നിരീക്ഷണത്തിലാണെന്നും റിപോര്‍ട്ടിലുണ്ട്. പ്രധാനമന്ത്രി തന്റെ ചുമതലകള്‍ പൂര്‍ണമായും ഏറ്റെടുക്കുകയും നാളെ കനേഡിയന്‍മാരെ അഭിസംബോധന ചെയ്യുകയും ചെയ്യും.




Tags: