പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരേ കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് കാംപസ് ഫ്രണ്ട് മാര്‍ച്ച്
മലപ്പുറം: പിഎസ് സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനത്തിലൂടെ സര്‍വകലാശാലകളില്‍ സ്വന്തം പാര്‍ട്ടിക്കാരെ തിരുകിക്കയറ്റുന്ന ഇടതു സര്‍ക്കാരിന്റെ ഉദ്യോഗാര്‍ഥി വഞ്ചനയ്‌ക്കെതിരേ കാംപസ് ഫ്രണ്ട് കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കില്‍ പോലിസ് തടഞ്ഞു. കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഫായിസ് കണിച്ചേരി ഉദ്ഘാടനം ചെയ്തു. ഇടതു സര്‍ക്കാറിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്ന പിന്‍വാതില്‍ നിയമനങ്ങളുടെ തുടര്‍ച്ചയായാണ് കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ സിപിഎം അനുഭാവികളെയും നേതാക്കളുടെ ബന്ധുക്കളെയും അനധികൃതമായി നിയമിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെയും പിന്നാക്ക വിഭാഗങ്ങളെയും തഴഞ്ഞ് തുടരുന്ന ഇത്തരം നെറികേടിനെ ശക്തിയുക്തം എതിര്‍ക്കാന്‍ കാംപസ് ഫ്രണ്ട് പ്രതിജ്ഞാബദ്ധമാണ്. ഇതിനെ നിയമപരമായും ജനാധിപത്യപരമായി വിദ്യാര്‍ത്ഥികളെ അണിനിരത്തിയും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം സെന്‍ട്രല്‍ ജില്ലാ സെക്രട്ടറി തമീം ബിന്‍ ബക്കര്‍, മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി അഷിയ റിന്‍സി സംസാരിച്ചു. കാംപസ് ഫ്രണ്ട് സംസ്ഥാന സമിതി അംഗം ഫസല്‍ പുളിയാറക്കല്‍, മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി റമീസ് ഇരുവേറ്റി, മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി അര്‍ഷദ് ആരിഫ് നേതൃത്വം നല്‍കി.
Campus front march to Calicut University against backdoor appointments
