'ഞാന്‍ ബിജെപി പ്രവര്‍ത്തകന്‍, ചാണകസംഘിയെന്ന് വിളിച്ചോളൂ': സുരേഷ് ഗോപി എംപി

എസ്കെ പൊറ്റക്കാട് കോഴിക്കോടിനെ വിശേഷിപ്പിച്ചത് നന്മയുടെ നഗരം എന്നാണ്. സംഘി എംപിയുടെ പദ്ധതി നടപ്പാക്കേണ്ട എന്ന നിഷേധ രാഷ്ട്രീയമാണ് ഇവിടെ നടപ്പാക്കുന്നത്.

Update: 2020-12-12 13:11 GMT

കോഴിക്കോട്: താന്‍ ഒരു ബിജെപി പ്രവര്‍ത്തകനാണെന്നും തന്നെ സംഘിയെന്നോ ചാണക സംഘിയെന്നോ വിളിച്ചോളൂവെന്നും സുരേഷ് ഗോപി എംപി. കോഴിക്കോട് കോര്‍പ്പറേഷനില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകം മുഴുവന്‍ ആരാധിക്കുന്ന നരേന്ദ്രമോദിയുടെ പടയാളിയും ശിഷ്യനുമാണ് താനെന്ന് സുരേഷ് ഗോപി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ ചെമ്പഴന്തിയിലെ വീടിന്റെ തറ ഇപ്പോഴും ചാണകം മെഴുകിയതാണ്. ആ തറയ്ക്ക് നല്ല ഉറപ്പുണ്ട്. അതാണ് നമ്മള്‍. അല്ലാതെ വേറെ ചിലരെ പോലെ മറ്റു പലതുമല്ല തറയില്‍ നമ്മള്‍ മെഴുകിയതെന്നും സുരേഷ് ഗോപി പറഞ്ഞു.

ഞാന്‍ ചങ്കൂറ്റത്തോടെ പറയുകയാണ്. കേരളത്തില്‍ ഒരായിരം പഞ്ചായത്തുകള്‍ ഞങ്ങള്‍ക്ക് തരൂ. എന്താണ് ഭരണമെന്ന് കാണിച്ചു തരാം. 48 വര്‍ഷമായി ഇടതന്‍മാര്‍ ഭരിക്കുന്ന കോര്‍പ്പറേഷനാണ് കോഴിക്കോട്. എസ്കെ പൊറ്റക്കാട് കോഴിക്കോടിനെ വിശേഷിപ്പിച്ചത് നന്മയുടെ നഗരം എന്നാണ്. സംഘി എംപിയുടെ പദ്ധതി നടപ്പാക്കേണ്ട എന്ന നിഷേധ രാഷ്ട്രീയമാണ് ഇവിടെ നടപ്പാക്കുന്നത്. ഇതിനെ വകവരുത്താന്‍ ജനങ്ങള്‍ സ്വന്തം സമ്മതിദാനാവകാശം വിനിയോഗിക്കണം. സുരേഷ് ഗോപി പറഞ്ഞു.

Tags:    

Similar News