സിഎഎ വിരുദ്ധ പ്രതിഷേധം: വയോധികന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു

Update: 2020-01-25 05:53 GMT

ഇന്‍ഡോര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരേ വിവിധയിടങ്ങളില്‍ പ്രതിഷേധിച്ച വയോധികന്‍ സ്വയം തീക്കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു. സിപിഎം പ്രവര്‍ത്തകനായ രമേശ് ചന്ദ്ര പ്രജാപതി(72)നെയാണ് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ഗീതാഭവന്‍ സ്‌ക്വയറിലാണു സംഭവം. പൊള്ളലേറ്റ രമേശ് ചന്ദ്ര പ്രജാപത് എംവൈ ആശുപത്രിയില്‍ ചികില്‍സയിലാണെന്നു തുകോഗഞ്ച് പോലിസ് സ്‌റ്റേഷന്റെ ചുമതലയുള്ള നിര്‍മല്‍ കുമാര്‍ ശ്രിവാസ് പറഞ്ഞു. പരിക്ക് ഗുരുതരമായതിനാല്‍ പോലിസിനു മൊഴിയെടുക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ പ്രജാപത് പങ്കെടുത്തിരുന്നതായി സിപിഎം കേന്ദ്രങ്ങള്‍ അറിയിച്ചു. രമേശ് ചന്ദ്ര പ്രജാപതിന്റെ ബാഗില്‍നിന്ന് സിഎഎ വിരുദ്ധ ലഘുലേഖകള്‍ കണ്ടെടുത്തതായി പോലിസും വ്യക്തമാക്കി.




Tags: