ബുര്‍ഖ തീവ്രവാദത്തിന്റെ അടയാളം; തീര്‍ച്ചയായും നിരോധിക്കുമെന്ന് ശ്രീലങ്കന്‍ മന്ത്രി

Update: 2021-03-13 13:50 GMT

കൊളംബോ: ബുര്‍ഖ തീവ്രവാദത്തിന്റെ അടയാളമാണെന്നും രാജ്യത്ത് നിരോധിക്കുമെന്നും ശ്രീലങ്കന്‍ മന്ത്രി ശരത് വീരശേഖര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദേശീയ സുരക്ഷയുടെ പേരില്‍ ചില മുസ്‌ലിം സ്ത്രീകള്‍ ധരിക്കുന്ന മുഖം മൂടിയുള്ള ബുര്‍ഖ നിരോധിക്കാന്‍ മന്ത്രിസഭയുടെ അനുമതി തേടിയിട്ടുണ്ട്. ആയിരത്തിലധികം ഇസ് ലാമിക് സ്‌കൂളുകള്‍ അടച്ചുപൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷ വിഭാഗമാ മുസ് ലിംകള്‍ക്കെതിരായ ഏറ്റവും പുതിയ നടപടികളാണ് മന്ത്രി വിശദീരിച്ചത്. 'ആദ്യകാലങ്ങളില്‍ മുസ് ലിം സ്ത്രീകളും പെണ്‍കുട്ടികളും ബുര്‍ഖ ധരിച്ചിരുന്നില്ല. ഈയിടെ ഉണ്ടായ മതതീവ്രവാദത്തിന്റെ അടയാളമാണ്. ഞങ്ങള്‍ തീര്‍ച്ചയായും ഇത് നിരോധിക്കാന്‍ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

    ബുദ്ധമതക്കാര്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യത്ത് ബുര്‍ഖ ധരിക്കുന്നത് 2019ല്‍ താല്‍ക്കാലികമായി നിരോധിച്ചിരുന്നു. ദേശീയ വിദ്യാഭ്യാസ നയം ലംഘിക്കുന്നുവെന്നാരോപിച്ചാണ് ആയിരത്തിലേറെ മദ്‌റസ-ഇസ് ലാമിക് സ്‌കൂളുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും വീരശേഖര പറഞ്ഞു. ആര്‍ക്കും ഒരു സ്‌കൂള്‍ തുറക്കാനും അവരവര്‍ ആഗ്രഹിക്കുന്നതെന്തും കുട്ടികളെ പഠിപ്പിക്കാനും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

Burqa "Sign Of Extremism, We Will Definitely Ban It": Sri Lanka Minister

Tags:    

Similar News