അനില്‍ പനച്ചൂരാന്റെ സംസ്‌കാരം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം

കായംകുളം പോലിസ് സ്‌റ്റേഷനിലെത്തിയാണ് ബന്ധുക്കള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നാവശ്യം ഉന്നയിച്ചത്. ഇതേത്തുടര്‍ന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമാര്‍ട്ടം ചെയ്യും. കായംകുളം പോലിസ് തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.

Update: 2021-01-04 04:00 GMT

തിരുവനന്തപുരം: അന്തരിച്ച കവി അനില്‍ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തണമെന്ന് ബന്ധുക്കള്‍. കായംകുളം പോലിസ് സ്‌റ്റേഷനിലെത്തിയാണ് ബന്ധുക്കള്‍ ഇതു സംബന്ധിച്ച് ആവശ്യം ഉന്നയിച്ചത്. ഇതേത്തുടര്‍ന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമാര്‍ട്ടം ചെയ്യും. കായംകുളം പോലിസ് തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.

പോസ്റ്റ് മാര്‍ട്ടത്തിന് ശേഷമാകും സംസ്‌കാരം സംബന്ധിച്ച് തീരുമാനമെടുക്കുക. ഇന്നലെ രാത്രി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അനില്‍ പനച്ചൂരാന്റെ അന്ത്യം. ഇന്നലെ രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം ക്ഷേത്രത്തിലേക്ക് പോയ സമയത്ത് തലചുറ്റലുണ്ടാകുകയും കായംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

അവിടെനിന്ന് കരുനാഗപ്പള്ളി ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലും എത്തിച്ചു. കിംസ് ആശുപത്രിയിലെത്തി അരമണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിച്ചു. അനില്‍ പനച്ചൂരാന്‍ കൊവിഡ് ബാധിതനായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

Tags:    

Similar News