കൊല്ലത്തും കണ്ണൂരിലും വെടിയുണ്ടകള്‍ കണ്ടെത്തി; ഒരാള്‍ അറസ്റ്റില്‍

Update: 2020-02-22 12:51 GMT

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയ്ക്കു സമീപവും കണ്ണൂര്‍ ഇരിട്ടിക്കടുത്തും വെടിയുണ്ടകള്‍ കണ്ടെത്തി. കൊല്ലം കുളത്തുപുഴ മുപ്പതടി പാലത്തിന് സമീപം റോഡരികില്‍നിന്ന് 14 വെടിയുണ്ടകളും ഇരിട്ടി കൂട്ടുപുഴ ചെക് പോസ്റ്റില്‍ കാറില്‍ കടത്തുകയായിരുന്ന 60 വെടിയുണ്ടകളുമാണ് പിടികൂടിയത്. കൊല്ലത്ത് കവറില്‍ പൊതിഞ്ഞ നിലയില്‍ കിടന്നിരുന്ന വെടിയുണ്ടകള്‍ നാട്ടുകാരാണ് ആദ്യം കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് കുളത്തൂപ്പുഴ പോലിസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. ഏതുതരം തോക്കുകകളില്‍ ഉപയോഗിക്കുന്നവയാണ് കണ്ടെടുത്ത വെടിയുണ്ടകള്‍ എന്നതു വ്യക്തല്ല.

    കണ്ണൂരില്‍ സംസ്ഥാന അതിര്‍ത്തിയായ കൂട്ടുപുഴ ചെക് പോസ്റ്റില്‍ കാറില്‍ കടത്തുന്നതിനിടെയാണ് 60 വെടിയുണ്ടകള്‍ പിടികൂടിയത്. തില്ലങ്കേരി മച്ചൂര്‍ മലയിലെ കെ പ്രമോദിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.



Tags: