കേന്ദ്ര ബജറ്റ്: പ്രവാസികള്‍ക്ക് നാട്ടില്‍ എത്തിയാല്‍ ഉടന്‍ ആധാര്‍ കാര്‍ഡ്
നിലവില്‍ വിദേശ ഇന്ത്യക്കാര്‍ നാട്ടിലെത്തി 180 ദിവസം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ആധാര്‍ കാര്‍ഡ് ലഭിക്കൂ.
ന്യൂഡല്‍ഹി: ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ള പ്രവാസികള്‍ക്ക് നാട്ടില്‍ എത്തിയാല്‍ ഉടന്‍ ആധാര്‍ കാര്‍ഡ് ലഭ്യമാക്കാന്‍ കേന്ദ്ര ബജറ്റില്‍ ശുപാര്‍ശ. നിലവില്‍ വിദേശ ഇന്ത്യക്കാര്‍ നാട്ടിലെത്തി 180 ദിവസം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ആധാര്‍ കാര്‍ഡ് ലഭിക്കൂ. 180 ദിവസം കാത്തിരിക്കണം എന്ന ഉപാധി ഒഴിവാക്കി, ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ള വിദേശ ഇന്ത്യക്കാര്‍ നാട്ടിലെത്തിയാലുടന്‍ അവര്‍ക്ക് ആധാര്‍ ലഭ്യമാക്കാന്‍ ഞാന്‍ ശുപാര്‍ശ ചെയ്യുന്നു-നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 2019 ജനുവരി 31വരെയുള്ള കണക്ക് പ്രകാരം ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് അതോറിറ്റി 123.82 കോടി പേര്‍ക്ക് ആധാര്‍ കാര്‍ഡ് ലഭ്യമാക്കിയിട്ടുണ്ട്.