ബജറ്റ് 2025; വയനാട് മുണ്ടക്കൈ പുനരധിവാസത്തിന് 750 കോടി; തുരങ്കപാതക്ക് 2,134 കോടി

Update: 2025-02-07 07:19 GMT

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ വയനാട് പുനരധിവാസത്തിന് 750 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ആദ്യഘട്ട തുകയായാണ് 750 കോടി നീക്കിവച്ചിരിക്കുന്നത്. വയനാട് ദുരന്തത്തിന് ഒരു പൈസ പോലും കേന്ദ്രം ബജറ്റില്‍ പ്രഖ്യാപിച്ചില്ലെന്ന് കെഎന്‍ ബാലഗോപാല്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. 2,221 കോടിയാണ് ദുരിത ബാധിതരുടെ പുനരധിവാസത്തിനായി വേണ്ടതെന്ന് മന്ത്രി വ്യക്തമാക്കി. വയനാട് തുരങ്കപാതയ്ക്കായി 2134 കോടി രൂപയും അനുവദിച്ചു.

വയനാട് ബ്രഹ്‌മഗിരി സൊസൈറ്റിയുടെ നവീകരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമായി 10 കോടി രൂപയും ബജറ്റില്‍ നീക്കി വച്ചിട്ടുണ്ട്.വയനാട് ജില്ലയുടെ സുസ്ഥിര വികസനത്തിനായി 85 കോടി രൂപയും അനുവദിച്ചു.


Tags: