പ്രചാരണ ബോര്‍ഡ് കെട്ടുന്നതിനിടെ മരത്തില്‍ നിന്ന് വീണ് ബ്രസീല്‍ ആരാധകന്‍ മരിച്ചു

Update: 2022-11-05 08:55 GMT

കണ്ണൂര്‍: ലോകകപ്പ് ഫുട്‌ബോളിന്റെ പ്രചാരണഭാഗമായി ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന്റെ ബോര്‍ഡ് കെട്ടുന്നതിനിടെ മരത്തില്‍ നിന്ന് വീണ് ബ്രസീല്‍ ആരാധകന്‍ മരണപ്പെട്ടു. അഴീക്കോട് സ്വദേശി നിതീഷ്(47) ആണ് മരിച്ചത്. കടുത്ത ബ്രസീല്‍ ആരാധകനായ ഇദ്ദേഹം അലവില്‍ ബസ് സ്‌റ്റോപ്പിന് സമീപത്തായാണ് ബ്രസീലിന്റെ ബോര്‍ഡ് കെട്ടിയത്. ബോര്‍ഡ് കെട്ടുന്നതിനിടെ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Tags: