'നഗ്നനായി പ്രാര്‍ഥിച്ചാല്‍ കടം മാറും'; വിവസ്ത്രനായി 16കാരന്റെ ആരാധന, മൂന്നു പേര്‍ അറസ്റ്റില്‍

പ്രതികളായ ശരണപ്പ തലവാര, വിരൂപന ഗൗഡ സിദ്ധന ഗൗദ്ര, ശരണപ്പ ഓജനഹള്ളി എന്നിവരെയാണ് കൊപ്പല്‍ റൂറല്‍ പോലിസ് അറസ്റ്റ് ചെയ്തത്. ശരണപ്പ തലവാരയെ ജുഡീഷ്യല്‍ കസ്റ്റഡിയിലും മറ്റ് രണ്ട് പ്രതികളെ പോലിസ് കസ്റ്റഡിയിലും വിട്ടു.

Update: 2022-10-04 13:35 GMT

കൊപ്പല്‍ (കര്‍ണാടക): പതിനാറുകാരനെ വസ്ത്രമില്ലാതെ ആരാധന നടത്താന്‍ നിര്‍ബന്ധിച്ച കേസില്‍ മൂന്ന് പേരെ കര്‍ണാടക പോലിസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുകയും ഇത് വൈറലാവുകയും ചെയ്തിരുന്നു.

പ്രതികളായ ശരണപ്പ തലവാര, വിരൂപന ഗൗഡ സിദ്ധന ഗൗദ്ര, ശരണപ്പ ഓജനഹള്ളി എന്നിവരെയാണ് കൊപ്പല്‍ റൂറല്‍ പോലിസ് അറസ്റ്റ് ചെയ്തത്. ശരണപ്പ തലവാരയെ ജുഡീഷ്യല്‍ കസ്റ്റഡിയിലും മറ്റ് രണ്ട് പ്രതികളെ പോലിസ് കസ്റ്റഡിയിലും വിട്ടു.

ദരിദ്രകുടുംബത്തിലെ ആണ്‍കുട്ടി നഗ്‌നരായി ദൈവത്തിനെ ആരാധിച്ചാല്‍ പിതാവിന്റെ കടങ്ങള്‍ തീരുമെന്ന് പ്രതികള്‍ മൂന്ന് പേരും 16കാരനെ വിശ്വസിപ്പിച്ചിരുന്നതായി പോലിസ് പറഞ്ഞു.

പിതാവിന്റെ കടങ്ങള്‍ തീരണമെങ്കില്‍ താന്‍ ഈ പ്രവൃത്തി ചെയ്യണമെന്ന് പ്രതികള്‍ കുട്ടിയോട് പറഞ്ഞു. നഗ്‌നരായി ആരാധന നടത്തിയാല്‍ ഉടന്‍ തന്നെ കുടുംബത്തിന് പണം ലഭിക്കുമെന്ന് അവര്‍ ഉറപ്പുനല്‍കുകയും ചെയ്തു.

പിന്നീട് അവര്‍ കുട്ടിയെ ഹുബ്ബള്ളി നഗരത്തിലെ ഒരു ലോഡ്ജിലേക്ക് കൊണ്ടുപോയി നഗ്‌നാവസ്ഥയില്‍ ദൈവത്തിന് ആരാധന നടത്താന്‍ പ്രേരിപ്പിച്ചുവെന്ന് പോലിസ് പറഞ്ഞു.തുടര്‍ന്ന് പ്രതികള്‍ മുഴുവന്‍ ദൃശ്യങ്ങളും പകര്‍ത്തി. പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ അവര്‍ പങ്കുവച്ചു. വീഡിയോ പ്രചരിക്കുന്ന വിവരം അറിഞ്ഞതോടെ കുട്ടി തനിക്ക് സംഭവിച്ചത് പോലിസിനെ അറിയിക്കുകയായിരുന്നു.

Tags: