കൊവിഡിന്റെ അതിവേഗ വ്യാപനം: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം അനിശ്ചിതത്വത്തില്‍

ബ്രിട്ടനില്‍ അതിവേഗം പടരുന്ന കൊവിഡ് വൈറസിന്റെ പുതിയ വകഭേദം സംബന്ധിച്ച ആശങ്കകള്‍ കാരണം ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം നടന്നേക്കില്ലെന്ന് കൗണ്‍സില്‍ ഓഫ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ അധ്യക്ഷന്‍ ഡോ. ചന്ദ് നാഗ്‌പോള്‍ എന്‍ഡിടിവിയോട് പറഞ്ഞു.

Update: 2020-12-23 01:10 GMT

ലണ്ടന്‍: അടുത്ത മാസം ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം അനിശ്ചിതത്വത്തില്‍. ബ്രിട്ടനില്‍ അതിവേഗം പടരുന്ന കൊവിഡ് വൈറസിന്റെ പുതിയ വകഭേദം സംബന്ധിച്ച ആശങ്കകള്‍ കാരണം ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം നടന്നേക്കില്ലെന്ന് കൗണ്‍സില്‍ ഓഫ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ അധ്യക്ഷന്‍ ഡോ. ചന്ദ് നാഗ്‌പോള്‍ എന്‍ഡിടിവിയോട് പറഞ്ഞു. ജോണ്‍സന്റെ സന്ദര്‍ശനത്തെക്കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ നേരത്തേ തീരുമാനമെടുത്തിട്ടുണ്ടെങ്കിലും വൈറസ് ബാധ തുടരുകയാണെങ്കില്‍ യാത്ര അസാധ്യമാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അതിവേഗ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ബ്രിട്ടനിലേക്കുള്ള വിമാന സര്‍വീസുകള്‍ പല രാജ്യങ്ങളും താത്ക്കാലികമായി റദ്ദാക്കിയിരിക്കുകയാണ്. അതേസമയം, ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം തടയണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സമരം ചെയ്യുന്ന കര്‍ഷകര്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Tags:    

Similar News