അതിര്‍ത്തി സംഘര്‍ഷം: ചര്‍ച്ചക്ക് സമയം തേടി ചൈന
റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തിനിടെ മന്ത്രിതല ചര്‍ച്ചയ്ക്ക് ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ വെയ് ഫെങ്‌ഹെ രാജ്‌നാഥ് സിങ്ങിനോട് സമയം ചോദിച്ചു.
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ ഗുരുതരമായി തുടരുന്നതിനിടെ വിഷയം ചര്‍ച്ച ചെയ്യാന്‍ സമയം തേടി ചൈന. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തിനിടെ മന്ത്രിതല ചര്‍ച്ചയ്ക്ക് ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ വെയ് ഫെങ്‌ഹെ രാജ്‌നാഥ് സിങ്ങിനോട് സമയം ചോദിച്ചു.
ഇതിനിടെ ലഡാക്കിലുള്ള കരസേന മേധാവി ജനറല്‍ എം എം നരവനെ സംഘര്‍ഷ മേഖലകളിലെ സാഹചര്യങ്ങള്‍ നേരിട്ട് വിലയിരുത്തും. യഥാര്‍ത്ഥ നിയന്ത്രണ രേഖക്ക് സമീപത്തുള്ള മലനിരകളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയാണ് ഇന്ത്യ. ചൈനീസ് ടാങ്കുകള്‍ തകര്‍ക്കാന്‍ കഴിയുന്ന മിസൈലുകള്‍ ലഡാക്കിലെ മലനിരകളില്‍ എത്തിച്ച് ശക്തമായ ജാഗ്രതയിലാണ് സൈന്യം.
വ്യോമസേന മേധാവിയും കഴിഞ്ഞ ദിവസം ലഡാക്ക് സന്ദര്‍ശിച്ചിരുന്നു. ഇന്നലെയാണ് കരസേന മേധാവി ലഡാക്കിലെത്തിയത്. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലും രണ്ട് തവണ ചൈന അതിര്‍ത്തി ലംഘിച്ചിരുന്നു.