നാദാപുരത്തിനടുത്ത് വന്‍ ബോംബ് ശേഖരം കണ്ടെത്തി

Update: 2019-11-16 10:47 GMT

നാദാപുരം: നാദാപുരത്തിനടുത്ത് വന്‍ ബോംബ് ശേഖരം കണ്ടെത്തി. കക്കട്ട് കുളങ്ങരത്ത് പാറേമ്മല്‍ കുഞ്ഞിക്കൃഷ്ണന്‍ എന്നയാളുടെ വീട്ടുപറമ്പിലെ ഇടവഴിയില്‍ നിന്നാണ് ബോംബുശേഖരം കണ്ടെത്തിയത്.


തൊഴിലുറപ്പ് തൊഴിലാളികള്‍ കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് ബോംബ് ശേഖരം കണ്ടെത്തിയത്. 10 സ്റ്റീല്‍ ബോംബുകള്‍, രണ്ട് നാടന്‍ ബോംബുകള്‍, രണ്ട് പൈപ്പ് ബോംബുകള്‍ എന്നിവയാണ് കണ്ടെടുത്തത്. കുറ്റിയാടി പോലിസ് സ്ഥലത്തെത്തി ബോംബുകള്‍ കസ്റ്റഡിയിലെടുത്തു.




Tags:    

Similar News