എകെജി സെന്ററിന് നേരെ ബോംബേറ്

Update: 2022-06-30 20:38 GMT

തിരുവനന്തപുരം: സിപിഎമ്മിന്റെ സംസ്ഥാന ആസ്ഥാനമായ എകെജി സെന്ററിന് നേരെ ബോംബേറ്. വ്യാഴാഴ്ച രാത്രി 11.24 നാണ് അക്രമി ഒരു ബൈക്കിലെത്തി എകെജി സെന്ററിന്റെ ഹോളിന് മുൻപിലുള്ള ഗേറ്റിലേക്ക് ബോംബേറ് നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ബൈക്കിലെത്തിയ വ്യക്തി വണ്ടി തിരിച്ചു നിർത്തി ബോംബറിഞ്ഞ ശേഷം വന്ന വഴിയിലേക്ക് തന്നെ തിരിച്ച് വണ്ടിയിൽ പോകുന്നത് എകെജി സെൻററിൽ സ്ഥാപിച്ച സിസിടിവി ക്യാമറകളിൽ തെളിഞ്ഞു.

അക്രമി വന്ന ബൈക്ക് ഏതാണെന്നോ നമ്പർ പ്ലേറ്റോ കാണത്തക്ക രീതിയിലല്ല ലഭിച്ച സിസിടിവി ദൃശ്യങ്ങൾ.

സെൻററിന്റെ കരിങ്കൽ ഭിത്തിയിൽ ബോംബ് തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു. കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല.

Similar News